|    Jul 28 Fri, 2017 4:30 pm
FLASH NEWS
Home   >  National   >  

മുത്ത്വലാഖില്‍ മൗലികാവകാശ ലംഘനമുണ്ടോയെന്ന് പരിശോധിക്കും: സുപ്രീം കോടതി

Published : 29th June 2016 | Posted By: G.A.G

ന്യൂഡല്‍ഹി : മുത്തലാഖ് (മൂന്ന് ത്വലാക്കും ഒരുമിച്ച് ചൊല്ലി വിവാഹമോചനം ചെയ്യുന്നത്) മൂലം മൗലികാവകാശങ്ങളുടെ ലംഘനം നടക്കുന്നുണ്ടോ എന്ന പരിശോധിക്കുമെന്ന് സുപ്രീം കോടതി. മുത്തലാഖ് നിരോധിക്കണമെന്നാവശ്യപ്പെട്ട് ഭാരതീയ മുസ്ലിം മഹിളാ ആന്ദോളന്‍ എന്ന സംഘടനയും ചില വ്യക്തികളും നല്‍കിയ ഹരജിയിലാണ് കോടതി ഇക്കാര്യം അറിയിച്ചത്. വിഷയം ഗൗരവപൂര്‍വം പരിഗണിക്കേണ്ടതാണെന്ന് നിരീക്ഷിച്ച കോടതി അതുയര്‍ത്തുന്ന നിയമ പ്രശ്‌നങ്ങള്‍ എന്തെല്ലാമാണെന്ന് ചിട്ടപ്പെടുത്തണമെന്ന് കക്ഷികളോട് ആവശ്യപ്പെട്ടു. വിഷയം സെപ്തംബര്‍ ആറിന് പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക