|    Oct 20 Sat, 2018 4:07 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

മുത്ത്വലാഖിനെതിരേ ശക്തമായ പ്രചാരണം നടത്തുമെന്ന്

Published : 24th May 2017 | Posted By: fsq

 

തിരുവനന്തപുരം: ഇസ്്‌ലാമിക ശരീഅത്തിലെ മുത്ത്വലാഖ് ദുരുപയോഗപ്പെടുത്തുന്നതിനിനെതിരേ ശക്തമായ പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്ക് മഹല്ല് ഖത്തീബുമാരും മതപണ്ഡിതന്‍മാരും നേതൃത്വം നല്‍കുമെന്ന് കേരള ഖത്തീബ്‌സ് ആന്റ് ഖാസി ഫോറം ഉലമാസംഗമം പ്രഖ്യാപിച്ചു. തമ്പാനൂരില്‍ നടന്ന സംഗമം തിരുവനന്തപുരം നായിബ് ഖാസി കെ കെ സുലൈമാന്‍ മൗലവി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പാനിപ്ര ഇബ്രാഹിം മൗലവി അധ്യക്ഷത വഹിച്ചു. അബ്ദുല്‍സലീം മൗലവി, ഹാഫിസ് പി എച്ച് അബ്ദുല്‍ ഗഫാര്‍ മൗലവി, കാഞ്ഞാര്‍ അഹമ്മദ് കബീര്‍ ബാഖവി, സയ്യിദ് മുസ്തഫാ ഹസ്രത്ത്, വി എം ഫത്തഹുദ്ദീന്‍ റഷാദി,  കരമന അഷ്‌റഫ് മൗലവി സംസാരിച്ചു. സിറ്റി പോലിസ് കമ്മീഷനര്‍ ജി സ്പര്‍ജന്‍കുമാര്‍, അല്‍ഫാ അബ്ദുല്‍ഖാദര്‍ ഹാജി, കബീര്‍ ഖാദര്‍, അബൂബക്കര്‍ സിദ്ദീഖ് ഹാജി എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss