|    Jul 24 Mon, 2017 2:25 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

മുത്തൂറ്റ് സ്ഥാപനങ്ങളില്‍ ആദായനികുതി വകുപ്പ് പരിശോധന

Published : 6th August 2016 | Posted By: SMR

കൊച്ചി: മുത്തൂറ്റിന്റെ ധനകാര്യസ്ഥാപനങ്ങളില്‍ ആദായനികുതിവകുപ്പ് രാജ്യവ്യാപകമായി പരിശോധന നടത്തി. എറണാകുളം, തിരുവനന്തപുരം, കോഴഞ്ചേരി കോര്‍പറേറ്റ് ഓഫിസുകളും പ്രധാന ബ്രാഞ്ചുകളും ഡയറക്ടര്‍മാരുടെയും പ്രധാന ജീവനക്കാരുടെയും വസതികളും ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളിലാണ് ഇന്നലെ പുലര്‍ച്ചെ മുതല്‍ പരിശോധന നടത്തിയത്. പരിശോധനയില്‍ നിരവധി രേഖകള്‍ പിടിച്ചെടുത്തതായും വിവരമുണ്ട്.
അമേരിക്കയിലെ കോര്‍സിക്കയിലും യുഎഇയിലെ ഷാര്‍ജയിലും മുത്തൂറ്റ് ഫിനാന്‍സ് വസ്തു വാങ്ങിയതിന്റെ രേഖകള്‍ റെയ്ഡില്‍ പിടിച്ചെടുത്തതായും സൂചനയുണ്ട്. ഇതു കൂടാതെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ ഭൂമി വാങ്ങിയതിന്റെ രേഖകളും ലഭിച്ചതായാണു വിവരം. പിടിച്ചെടുത്ത രേഖകള്‍ വിശദമായി പരിശോധിച്ചാല്‍ മാത്രമേ യഥാര്‍ഥ ചിത്രം വ്യക്തമാവുകയുള്ളൂവെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു.   ഇന്നലെ രാവിലെ 6.30ന് ആരംഭിച്ച പരിശോധനയില്‍ 400 ഓളം ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. കേരളത്തിലെ 49 കേന്ദ്രങ്ങളിലും ഡല്‍ഹി, മുംബൈ, ബംഗളൂരു,  കോയമ്പത്തൂര്‍ തുടങ്ങിയ നഗരങ്ങളിലെ 10ലേറെ ശാഖകളിലും പരിശോധന നടന്നു.
അതേസമയം പതിവു പരിശോധന മാത്രമാണ് ആദായനികുതിവകുപ്പ് തങ്ങളുടെ സ്ഥാപനങ്ങളില്‍ നടത്തിയതെന്നും പരിശോധനയുമായി പൂര്‍ണമായും സഹകരിച്ചെന്നും മുത്തൂറ്റ് ഫിനാന്‍സ് വക്താക്കള്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന നികുതി നല്‍കുന്നത് മുത്തൂറ്റ് ആണെന്നും ഇവര്‍ വ്യക്തമാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക