|    Mar 25 Sat, 2017 11:22 am
FLASH NEWS

മുത്തൂറ്റ് ഫിനാന്‍സ് ജീവനക്കാര്‍ അനിശ്ചിതകാല സമരത്തിലേക്ക്

Published : 3rd October 2016 | Posted By: Navas Ali kn

കൊച്ചി: മുത്തൂറ്റ് മാനേജ്‌മെന്റിന്റെ തൊഴിലാളികള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കേരളാ സ്‌റ്റേറ്റ് പ്രൈവറ്റ് ചിറ്റ് ആന്റ് ഫിനാന്‍സ് എംപ്ലോയിസ് യൂനിയന്‍ സിഐടിയുവിന്റെ ആഭിമുഖ്യത്തില്‍ മുത്തൂറ്റ് ഫിനാന്‍സിലെ ജീവനക്കാര്‍ ചൊവ്വാഴ്ച്ച മുതല്‍ അനിശ്ചിതകാല നിരാഹാരത്തിലേക്ക്. സംഘടനയില്‍ അംഗമായതിന്റെ പേരില്‍ സ്ഥാപനത്തിലെ രണ്ടായിരത്തോളം ജീവനക്കാര്‍ക്കെതിരേ കമ്പനി നിരന്തരമായി അനാവശ്യ നടപടികള്‍ എടുക്കുന്നതിനെരെയാണ് ജീവനക്കാര്‍ സമരത്തിലേക്ക് പോകുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇക്കാരണത്താല്‍ കഴിഞ്ഞ രണ്ടുമാസത്തിലേറെയായി തങ്ങള്‍ പ്രക്ഷോഭത്തിലാണ്. സ്ഥാപനത്തില്‍ നിയമപരമായ തൊഴില്‍ വ്യവസ്ഥകള്‍ പാലിക്കുകയോ ജീവനക്കാരുടെ പരാതികള്‍ പരിഹരിക്കുന്നതിന് അംഗീകൃത സംവിധാനം നടപ്പാക്കുകയോ ചെയ്യുന്നില്ലെന്നും ഇവര്‍ പറഞ്ഞു. ജോലിസമയം, അവധികള്‍, സ്ഥലംമാറ്റം, പ്രൊമോഷന്‍ തുടങ്ങിയവ സംബന്ധിച്ച് സ്റ്റാന്റിംഗ് ഓര്‍ഡറുകള്‍ നിലവിലില്ലെന്നും അവര്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സിഐടിയു ജില്ലാ പ്രസിഡന്റ് കെ എന്‍ ഗോപിനാഥ്, സമര സഹായ സമിതി കണ്‍വീനര്‍ കെ വി മനോജ്, സംസ്ഥാന വൈസ് പ്രസിഡന്റ് കെ ജെ തോമസ്, യൂനിയന്‍ സെക്രട്ടറി നിഷ കെ ജയന്‍, ശരത് ബാബു പങ്കെടുത്തു.

(Visited 100 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക