|    Jul 25 Tue, 2017 2:28 am
FLASH NEWS
Home   >  Kerala   >  

മുത്തൂറ്റ് പോള്‍ വധം: 9 പ്രതികള്‍ക്ക് ജീവപര്യന്തം നാലുപേര്‍ക്ക് മൂന്ന് വര്‍ഷം തടവ്

Published : 1st September 2015 | Posted By: admin

.

paul m georgeതിരുവനന്തപുരം: മുത്തൂറ്റ് പോള്‍ ജോര്‍ജ് വധക്കേസില്‍ ആദ്യ 9 പ്രതികള്‍ക്ക് ജീവപര്യന്തം തടവിന് കോടതി വിധിച്ചു. ഒന്നാം പ്രതി ജയചന്ദ്രന്‍ അമ്പതിനായിരം രൂപ പിഴയും രണ്ടാം പ്രതി കാരി സതീഷ് ഉള്‍പ്പെടെയുള്ള എട്ടുപേര്‍ 55000 രൂപ പിഴയും ഒടുക്കണം.

പത്ത് മുതല്‍ 13 വരെയുള്ള പ്രതികള്‍ക്ക് ഗൂഡാലോചനാ കുറ്റം തെളിഞ്ഞതിനാല്‍ മൂന്ന് വര്‍ഷം തടവിനും അമ്പതിനായിരം രൂപയുമാണ് ശിക്ഷയായി സിബിഐ കോടതി വിധിച്ചത്. പതിനാലാം പ്രതി അനീഷിനെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെ വിട്ടു.

241 പേര്‍ ഉള്‍പ്പെടുന്ന സാക്ഷിപ്പട്ടികയും 155 രേഖകളുമാണ്  അന്വേഷണ സംഘം കോടതിയില്‍ ഹാജരാക്കിയത്. 2009 ആഗസ്ത് 22നാണ് പോള്‍ എം ജോര്‍ജ് കുത്തേറ്റു മരിച്ചത്. കേരളാ പോലിസ് ആദ്യം തയ്യാറാക്കിയ കുറ്റപത്രത്തില്‍ 25 പേരെ പ്രതിചേര്‍ത്തിരുന്നു. എന്നാല്‍, 2010 ജനുവരി 29ന് ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് സി. ബി. ഐ. അന്വേഷണം എറ്റെടുത്തശേഷം 14 പേരെ പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു.പിന്നീട് വിശദമായ അന്വേഷണത്തിനിടെ അഞ്ചുപേരെക്കൂടി പ്രതികളാക്കുകയുമായിരുന്നു.

എസ്.ബി

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക