|    Feb 20 Mon, 2017 11:37 pm
FLASH NEWS

മുത്തൂറ്റ് ജീവനക്കാരുടെ സമരം ഒത്തുതീര്‍പ്പായി

Published : 21st November 2016 | Posted By: SMR

തിരുവനന്തപുരം: മുത്തൂറ്റ് ഫിനാന്‍സിലെ തൊഴില്‍ പ്രശ്‌നം തൊഴില്‍മന്ത്രി ടി പി രാമകൃഷ്ണന്റെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ ഒത്തുതീര്‍പ്പായി. മുത്തൂറ്റ് ഫിനാന്‍സിന്റെ എല്ലാ സ്ഥാപനങ്ങളും ഇന്നുമുതല്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന് മാനേജ്‌മെന്റും തൊഴിലാളി യൂനിയനും അറിയിച്ചു. ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ സംസ്ഥാനത്തിനു പുറത്തേക്കു സ്ഥലംമാറ്റപ്പെട്ട ജീവനക്കാരെ സംസ്ഥാനത്തിനകത്ത് നിയമിക്കുവാന്‍ മാനേജ്‌മെന്റ് സമ്മതിച്ചു. ഈമാസം മൂന്നിനാണ് പണിമുടക്ക് ആരംഭിച്ചത്. ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ മാനേജ്‌മെന്റിനെ പ്രതിനിധീകരിച്ച് മാനേജിങ് ഡയറക്ടര്‍ ജോര്‍ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ്, ഡയറക്ടര്‍ ഈപ്പന്‍ അലക്‌സാണ്ടര്‍, തൊഴിലാളി സംഘടനയെ പ്രതിനിധീകരിച്ച് ഏളമരം കരീം, കെ പി സഹദേവന്‍, കെ ചന്ദ്രന്‍ പിള്ള, എം സ്വരാജ് എംഎല്‍എ സംബന്ധിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക