|    Oct 20 Fri, 2017 10:32 am
FLASH NEWS
Home   >  Kerala   >  

മുത്തശ്ശിയുടെ കയ്യില്‍ നിന്നും രണ്ടുവയസ്സുകാരി കിണറ്റില്‍ വീണു; 16കാരന്‍ രക്ഷിച്ചു

Published : 18th May 2017 | Posted By: shins

ആറ്റിങ്ങല്‍: മുത്തശ്ശിയുടെ ഒക്കത്തിരുന്ന രണ്ടു വയസ്സുള്ള പെണ്‍കുഞ്ഞ് കിണറ്റില്‍ വീണു. ആറ്റിങ്ങലിലാണ് സംഭവം. രണ്ടുവയസ്സുകാരി അനാമികയാണ് കിണറ്റില്‍ വീണത്. ഉടന്‍ തന്നെ 16കാരന്‍ കിണറ്റിലിറങ്ങി കുഞ്ഞിനെ രക്ഷിച്ചു. രണ്ടുവയസ്സുകാരിയുടെ പിതൃസഹോദരന്‍ ആറ്റിങ്ങല്‍ കോരാണി കുറക്കട മരങ്ങാട്ട് ശ്രുതിലയം വീട്ടിലെ സുരേഷ്‌കുമാറിന്റെ മകന്‍ ശ്രീറാമാണ് കുഞ്ഞിനെ രക്ഷിച്ചത്. കുഞ്ഞു കിണറ്റില്‍ വീണതോടെ കയറില്‍ തൂങ്ങി ശ്രീറാം കിണറ്റില്‍ ഇറങ്ങി. 30 അടിയോളം താഴ്ചയുള്ള കിണറ്റില്‍ നിന്നാണ് അത്ഭുതകരമായി കുഞ്ഞിനെ ശ്രീറാം രക്ഷിച്ചത്.  പതിനഞ്ച് റിംഗ് ഇറക്കിയിട്ടുള്ള കിണറ്റില്‍ മൂന്ന് റിംഗോളം വെള്ളമുണ്ടായിരുന്നു. മുത്തശ്ശിയുടെ നിലവിളി കേട്ട് കിണറ്റിനടുത്തേക്ക് ശ്രീറാം ഓടിയെത്തിയപ്പോള്‍ കുഞ്ഞ് വെള്ളത്തില്‍ മുങ്ങിത്താഴുകയായിരുന്നു. ഉടന്‍ തന്നെ കയര്‍ എടുത്തു കൊണ്ടു വന്നു തൂണില്‍ കെട്ടി കിണറ്റില്‍ ഇറങ്ങി. കുഞ്ഞിനെ എടുത്തുയര്‍ത്തി കയറില്‍ പിടിച്ചു നിന്നു. ഇതിനകം നാട്ടുകാരും അയല്‍ക്കാരുമെല്ലാമെത്തി കുട്ടികളെ കരയ്‌ക്കെത്തിക്കുകയായിരുന്നു. അപകടത്തില്‍ ദേഹത്തും തലയിലും പരിക്കേറ്റ അനാമികയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കുകള്‍ ഗുരുതരമല്ല. തോന്നയ്ക്കല്‍ ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പഌസ്‌വണ്‍ വിദ്യാര്‍ത്ഥിയാണ് ശ്രീറാം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക