|    Sep 20 Wed, 2017 12:25 am
FLASH NEWS

മുത്തശ്ശിയാലിന്റെ കൂറ്റന്‍ ശിഖരം ഒടിഞ്ഞ് വീണു; വന്‍ ദുരന്തം ഒഴിവായി

Published : 29th June 2016 | Posted By: SMR

മട്ടാഞ്ചേരി: നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഫോര്‍ട്ട്‌കൊച്ചി പരേഡ് മൈതാനിയിലെ മുത്തശ്ശിയാലിന്റെ കൂറ്റന്‍ ശിഖരം ഒടിഞ്ഞ് വീണു. ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് സംഭവം. സാധാരണയായി സമീപത്തെ സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ ഈ മൈതാനത്ത് കളിക്കുവാന്‍ വരാറുണ്ട്.
എന്നാല്‍ കനത്ത മഴയെ തുടര്‍ന്ന് കുട്ടികള്‍ എത്താതിരുന്നതിനാല്‍ വലിയ ദുരന്തം ഒഴിവായി. മൈതാനത്ത് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാ ല്‍ ഈ ആലിന്‍ചുവട്ടിലാണ് കുട്ടികള്‍ കളിക്കുന്നത്. ഇതിന്റെ ഉണങ്ങിയ ശിഖിരങ്ങള്‍ വെട്ടി മാറ്റണമെന്ന് നേരത്തേ ആവശ്യപ്പെട്ടിരുന്നുവെങ്കിലും നടപടിയുണ്ടായില്ല. ഫോര്‍ട്ട്‌കൊച്ചിയിലെ വൃക്ഷങ്ങളിലെ ഉണങ്ങിയ ശിഖരങ്ങള്‍ അധികൃതരുടെ നിര്‍ദേശ പ്രകാരം വെട്ടി മാറ്റുന്നതിനിടെ പ്രകൃതി സ്‌നേഹികള്‍ എന്ന് പറഞ്ഞ് ചിലര്‍ രംഗത്തെത്തിയിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക