|    Apr 28 Fri, 2017 6:01 am
FLASH NEWS

മുത്തലാഖ് വിഷയം മോഡി രാഷ്ട്രീയലക്ഷ്യങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കുന്നു: ഉവൈസി

Published : 24th October 2016 | Posted By: G.A.G

uVAISI

മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോഡി മുത്തലാഖ് വിഷയം രാഷ്ട്രീയലക്ഷ്യങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കുകയാണെന്ന് എഐഎംഐഎം അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി ആരോപിച്ചു. ചില സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണിതെന്നും ഉവൈസി ചൂണ്ടിക്കാട്ടി.
ഏകദേശം 7.36 കോടി മുസ്്്‌ലിംകള്‍ രാജ്യത്ത്് വിവാഹം കഴി്ച്ചവരായുണ്ട്. ഇവരില്‍ കേവലം ഒരു ശതമാനം പേര്‍മാത്രമാണ് തലാഖ് ചൊല്ലുന്നത്. മന്‍കി ബാത്തില്‍ വിഷയം  ഉന്നയിച്ച് തിരഞ്ഞെടുപ്പിനായി രാഷ്ട്രീയ ആയുധമാക്കുകയാണ് മോഡിയെന്നും മുംബ്രയിലെ കൗസയില്‍ ഒരു പൊതുയോഗത്തില്‍ ഉവൈസി പറഞ്ഞു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day