|    Oct 20 Fri, 2017 1:54 am
Home   >  National   >  

മുത്തലാഖ്: പുതിയ ഹരജി സുപ്രിംകോടതി തള്ളി

Published : 13th August 2017 | Posted By: shins

ന്യൂഡല്‍ഹി: മുത്തലാഖ്, നികാഹ്, ഹലാല്‍, മുസ്്‌ലിംകള്‍ക്കിടയിലെ ബഹുഭാര്യത്വം തുടങ്ങിയ വിഷയങ്ങള്‍ സുപ്രിംകോടതി പരിഗണനയിലിരിക്കെ, ഇതുമായി ബന്ധപ്പെട്ട പുതിയ ഹരജികള്‍ സ്വീകരിക്കില്ലെന്ന് സുപ്രിംകോടതി. സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ജെ എസ് ഖെഹാര്‍, ഡിവൈ ചന്ദ്രചൂഡ് എന്നിവരടങ്ങുന്ന രണ്ടംഗ ബെഞ്ചാണ് മുത്തലാഖുമായി ബന്ധപ്പെട്ട പുതിയ ഹരജി തള്ളിയത്. ഗുരുദാസ് മിത്ര എന്ന വ്യക്തി നല്‍കിയ ഹരജിയാണ് സുപ്രിംകോടതി ബെഞ്ച് തള്ളിയത്. മൂന്നു തരത്തിലുള്ള തലാഖുകള്‍ മുസ്്‌ലിം സ്ത്രീകളുടെ മൗലികാവകാശത്തെ ഹനിക്കുന്നതാണെന്നും സ്ത്രീകള്‍ക്കു മേല്‍ അടിച്ചേല്‍പ്പിച്ചതാണെന്നും മുതിര്‍ന്ന അഭിഭാഷകനായ സൗമ്യ ചക്രവര്‍ത്തി പറഞ്ഞു. രണ്ടു തരത്തിലുള്ള പരമ്പരാഗത വിവാഹമോചന രീതികളേ സ്ത്രീകള്‍ക്ക്് അനുകൂലമായുള്ളൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക