|    Dec 19 Wed, 2018 7:23 pm
FLASH NEWS

മുത്തച്ഛന്‍ കൊച്ചുമകനെ മദ്യക്കുപ്പി കൊണ്ടെറിഞ്ഞു; നാലര വയസ്സുകാരന്റെ തലയ്ക്ക് പരിക്ക്

Published : 21st December 2017 | Posted By: kasim kzm

അഞ്ചുകുന്ന്: മദ്യലഹരിയിലായ മുത്തച്ഛന്‍ കൊച്ചുമകനെ മദ്യക്കുപ്പി കൊണ്ടെറിഞ്ഞു. നാലര വയസ്സുകാരന്റെ തലയ്ക്കു പരിക്ക്. കുന്നുംപുറത്തെ വിമുക്ത ഭടനായ മനോജിന്റെയും ഷൈലയുടെയും ഇളയ മകനായ ആദിത്യനാണ് പരിക്കേറ്റത്. മദ്യലഹരിയില്‍ കുട്ടിയുടെ മുത്തച്ഛന്‍ വിശ്വനാഥനാണ് മദ്യക്കുപ്പിയെടുത്ത് കുട്ടിയുടെ തലയ്‌ക്കെറിഞ്ഞതെന്ന് അമ്മ ഷൈല പറഞ്ഞു. തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ ഷൈല കുട്ടിയെ ജില്ലാ ആശുപത്രിയില്‍ കൊണ്ടുവന്ന് ചികില്‍സിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന്  ആശുപത്രി അധികൃതര്‍ ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കി. വിമുക്തഭടനായ മനോജിന് മിലിട്ടറിയില്‍ നിന്നു ലഭിക്കുന്ന ക്വാട്ടയായ മദ്യം കഴിച്ചാണ് വിശ്വനാഥന്‍ ബഹളമുണ്ടാക്കിയത്. മദ്യപിക്കുന്നതിനിടയില്‍ കുട്ടി ശല്യപ്പെടുത്തിയെന്നാരോപിച്ച് കുട്ടിയെ ചീത്ത പറയുകയും മദ്യക്കുപ്പികൊണ്ട് എറിയുകയുമാണുണ്ടായതെന്ന് അമ്മ പറഞ്ഞു. കുട്ടിയുടെ തലയ്ക്കു പിന്നിലാണ് പരിക്ക്. നാലു തുന്നലിട്ടിട്ടുണ്ട്. ചെറിയ ബോധക്ഷയവും കുട്ടിക്ക് അനുഭവപ്പെട്ടിരുന്നു. കുട്ടിയെയും തന്നെയും ഇയാള്‍ നിരന്തരം ഉപദ്രവിക്കാറുണ്ടെന്നു ഷൈല പറഞ്ഞു. ഷൈലയെ ഉപദ്രവിച്ചതിന് വിശ്വനാഥനെതിരേ പനമരം പോലിസ് സ്‌റ്റേഷനില്‍ കേസുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss