|    Oct 23 Mon, 2017 6:54 pm
FLASH NEWS

മുത്തങ്ങ ആനപ്പന്തിയില്‍ ഒരതിഥി കൂടി

Published : 4th March 2016 | Posted By: SMR

സുല്‍ത്താന്‍ ബത്തേരി: മുത്തങ്ങ ആനപ്പന്തിയില്‍ കഴിഞ്ഞദിവസം എത്തിയ അതിഥിക്ക് സസുഖം. കഴിഞ്ഞ ദിവസം ശ്രീകണ്ഠാപുരം കാഞ്ഞിരക്കൊല്ലിയില്‍ നിന്നു ലഭിച്ച കുട്ടിക്കൊമ്പനാണ് സുഖമായി കഴിയുന്നത്. ഇതോടെ മൂന്നു കുട്ടിയാനകള്‍ അടക്കം മുത്തങ്ങ ആനപ്പന്തിയില്‍ ആറ് ആനകളായി. രണ്ടു മാസം പ്രായമായ കുട്ടിക്കൊമ്പനെ പരിചരിക്കുന്നതു വിവേകും രാജനുമാണ്. ഇവരുമായി കുട്ടിയാന വളരെ പെട്ടെന്നു തന്നെ ഇണങ്ങി. കേരള-കര്‍ണാടക അതിര്‍ത്തിയായ ശ്രീകണ്ഠാപുരം കാഞ്ഞിരക്കൊല്ലി വനമേഖലയില്‍ നിന്നാണ് ഒറ്റപ്പെട്ട കുട്ടിയാനയെ വനംവകുപ്പിന് ലഭിച്ചത്. തുടര്‍ന്ന് ഇക്കഴിഞ്ഞ 28ന് മുത്തങ്ങ പന്തിയിലെത്തിച്ചു.
ദേഹത്ത് ചെറിയ മുറിവുകള്‍ ഉണ്ടായിരുന്ന കുട്ടിക്കൊമ്പന് വനംവകുപ്പ് വെറ്ററിനറി സര്‍ജന്‍ ജിജിമോന്റെ നേതൃത്വത്തിലാണ് ചികില്‍സ നല്‍കുന്നത്. മുത്തങ്ങ ആനപ്പന്തിയില്‍ കഴിഞ്ഞ എട്ടു മാസത്തിനിടെ എത്തുന്ന മൂന്നാമത്തെ ആനക്കുട്ടിയാണിത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക