|    Feb 23 Thu, 2017 8:01 am
FLASH NEWS

മുത്തങ്ങയിലെ ആനപ്പന്തിയില്‍ കാട്ടുകൊമ്പന്റെ പരാക്രമം

Published : 24th November 2016 | Posted By: SMR

സുല്‍ത്താന്‍ ബത്തേരി: മുത്തങ്ങ ആനക്കൊട്ടില്‍ ഏതുവിധേനയും തകര്‍ക്കാനുള്ള ശ്രമത്തിലാണ് കല്ലൂരില്‍ നിന്നു മയക്കുവെടി വച്ച് പിടികൂടിയ കാട്ടുകൊമ്പന്‍. കാട്ടിലെ വിശാലതയില്‍ നിന്നു തിരിയാന്‍ പോലും സാധിക്കാത്ത പന്തിയിലേക്ക് മാറിയതോടെയാണ് കൊമ്പന്‍ പരാക്രമം തുടങ്ങിയത്. കൊട്ടിലിന്റെ തൂണുകള്‍ മറിച്ചിടാന്‍ പെടാപ്പാട് പെടുകയാണിവന്‍. ഇതേത്തുടര്‍ന്ന് കൊട്ടില്‍ കൂടുതല്‍ ബലപ്പെടുത്താന്‍ വനംവകുപ്പ് തീരുമാനിച്ചു. കല്ലൂരിലും സമീപപ്രദേശങ്ങളിലുമിറങ്ങി കൃഷി നശിപ്പിക്കുകയും ജീവന് ഭീഷണിയാവുകയും ചെയ്ത ആനയെയാണ് ചൊവ്വാഴ്ച പുലര്‍ച്ചെ മയക്കുവെടി വച്ച് പിടികൂടിയത്. കഴിഞ്ഞ 15ന് കൃഷിക്കാരനെ ആന ആക്രമിച്ചതോടെ നാട്ടുകാര്‍ ദേശീയപാത ഉപരോധിച്ചു. തുടര്‍ന്ന് വനംമന്ത്രി ആനയെ മയക്കുവെടി വച്ച് പിടിക്കാന്‍ ഉത്തരവിടുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ പത്തരയോടെ മയക്കുവെടി വച്ച ആനയെ മുത്തങ്ങ ആനക്കൊട്ടിലിലെത്തിച്ചു. മുതുമലയില്‍ നിന്നെത്തിയ പ്രത്യേക സംഘത്തിന്റെ സഹായത്തോടെയാണ് ആനയെ പിടിച്ചത്. മുതുമലയിലെ പ്രധാന പാപ്പാനായ കിര്‍മാരനാണ് ആവശ്യമായ പരിചരണം നല്‍കുന്നത്. മുത്തങ്ങ ആനപ്പന്തിയിലെ മണി, കുട്ടന്‍, കൃഷ്ണന്‍ എന്നിവരും സഹായമായുണ്ട്. ആനയ്ക്ക് ആരോഗ്യപ്രശ്‌നങ്ങളില്ലാത്തതിനാല്‍ ആവശ്യത്തിന് തീറ്റയെടുക്കുന്നുണ്ട്. ഒരുമാസം ഇതേ കൊട്ടിലില്‍ തന്നെ ആനയെ തളച്ചിടാനാണ് തീരുമാനം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 17 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക