|    Oct 17 Wed, 2018 2:53 pm
FLASH NEWS

മുതുവറ സെന്ററില്‍ ടൈല്‍ പാകല്‍ പ്രവൃത്തി തുടങ്ങി

Published : 22nd September 2017 | Posted By: fsq

 

തൃശൂര്‍: തൃശൂര്‍-കുന്നംകുളം സംസ്ഥാനപാതയിലെ മുതുവറ സെന്ററിലൂടെയുള്ള വാഹനയാത്രികരുടെ യാത്രാദുരിതത്തിന് ശാപമോക്ഷമാകുന്നു. പാതയിലെ ടൈല്‍ പാകല്‍ പ്രവൃത്തികള്‍ക്ക് തുടക്കമായി. തകര്‍ന്നു കിടക്കുന്ന തൃശൂര്‍-കുന്നംകുളം സംസ്ഥാന പാതയിലെ മുതുവറ സെന്റര്‍ എന്നും യാത്രക്കാര്‍ക്ക് സമ്മാനിക്കുന്നത് ദുരിതം മാത്രമാണ്. കുണ്ടുംകുഴിയും നിറഞ്ഞ പാതയിലൂടെ കടന്നുപോകുന്ന വാഹനങ്ങള്‍ പലപ്പോഴും അപകടങ്ങളില്‍പ്പെടുന്നതും ഗതാഗതം മണിക്കൂറുകളോളം തടസപ്പെടുന്നതും നിത്യസംഭവമായി മാറിയിരുന്നു. ഇതിനെതിരെ നാട്ടുകാരും വിവിധ രാഷ്ട്രീയ സംഘടനകളും ഇതിനോടകം പ്രതിഷേധവുമായി രംഗത്തുവരികയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് സ്ഥലം എം.എല്‍.എ.കൂടിയായ അനില്‍ അക്കര ഇടപെട്ട് ഏറെ ശോച്യാവസ്ഥയിലുള്ള മുതുവറ സെന്ററില്‍ സിമന്റ് ടൈല്‍ വിരിക്കുന്ന നടപടികള്‍ക്ക് മുന്‍കൈ എടുത്തത്. ഇതിന്റെ ഫലമായാണ് മുതുവറ പെട്രോള്‍ പമ്പിനു സമീപം മുതല്‍ മോസ്‌കോ റോഡുവരെയുള്ള 150 മീറ്റര്‍ ദൂരം ടൈല്‍ വിരിക്കല്‍ പ്രവൃത്തികള്‍ക്ക് പൊതുമരാമത്ത് അനുമതി നല്‍കിയത്. നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിച്ചതോടെ ആദ്യം നിലവില്‍ പൊളിഞ്ഞ് കുഴികളായ ടാറിംഗ് എസ്‌കവേറ്റര്‍ ഉപയോഗിച്ച് നീക്കം ചെയ്ത് നിരപ്പാക്കലാണ് നടക്കുന്നത്. ഇതിനു ശേഷം തുടര്‍ന്നുള്ള ദിവസങ്ങളില്‍ ടൈല്‍ വിരിക്കല്‍ നടക്കും.ഒരാഴ്ചയ്ക്കുള്ളില്‍ ടൈല്‍ വിരിക്കല്‍ പൂര്‍ത്തീകരിക്കാനാണ് പി.ഡബ്ല്യൂ.ഡി ലക്ഷ്യം വെയ്ക്കുന്നത്. നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിച്ചതോടെ മുതുവറ സെന്ററില്‍ ഒരു വശത്തുകൂടി മാത്രമാണ് വാഹനങ്ങള്‍ കടത്തി വിടുന്നത്. ഗതാഗതകുരുക്ക് രൂക്ഷമായതോടെ ചില ബസുകള്‍ ഉള്‍പ്പെടെയുള്ള ചെറുതും വലുതുമായ വാഹനങ്ങള്‍ മറ്റു ഇടവഴികള്‍ തേടുന്നതും പതിവായിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss