|    Nov 19 Sun, 2017 6:43 am
FLASH NEWS

മുതുതല കൊടുമുണ്ടയില്‍ 78 കാരന്റെ ദുരൂഹമരണം: മകന്‍ റിമാന്‍ഡില്‍

Published : 9th August 2017 | Posted By: fsq

 

പട്ടാമ്പി: മുതുതല കൊടുമുണ്ടയില്‍ എഴുപത്തെട്ടുകാരന്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ മകനെ പട്ടാമ്പി പോലിസ് അറസ്റ്റ് ചെയ്തു. കൊടുമുണ്ട കുരുത്തോലയില്‍ അബ്ദുര്‍ റഹീമി(28)നെയാണ് പട്ടാമ്പി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പിഎസ് സുരേഷ് അറസ്റ്റ് ചെയ്തത്. ഇയാളുടെ പിതാവ് കുരുത്തോലയില്‍  കുഞ്ഞുമുഹമ്മദ് മുസ്‌ല്യാരെ ബുധനാഴ്ച രാവിലെ വീടിന്റെ ഉമ്മറത്ത് അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വ്യാഴാഴ്ചയോടെ മരിച്ചു. തുടര്‍ന്ന് നടന്ന പരിശോധനയില്‍ തലയ്ക്ക് ക്ഷതമേറ്റതായി പോലിസ് കണ്ടെത്തുകയും അസ്വാഭാവിക മരണത്തിന് കേസെടുക്കുകയും ചെയ്തു. സംഭവത്തിന് ശേഷം ഇളയമകനായ അബ്ദുര്‍ റഹീമിനെ കാണാതായതും സംഭവത്തിന്റെ ദുരൂഹത വര്‍ധിപ്പിച്ചിരുന്നു.   പിന്നീട് പോലിസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കൊലപാതകം ആണെന്ന് മനസ്സിലായത്. ഇരുവരും തമ്മിലുള്ള കുടുംബവഴക്കിനെ തുടര്‍ന്ന് മകന്‍  അബ്ദുര്‍റഹീം പിതാവിനെ ഇഷ്ടിക കൊണ്ട് തലയ്ക്കു അടിക്കുകയായിരുന്നുവെന്ന് പോലിസ് പറയുന്നു. സംഭവം നടന്നതിന് ശേഷം ഒളിവില്‍ പോയ അബ്ദുര്‍റഹീമിനെ തിരൂരില്‍ വച്ചാണ് പട്ടാമ്പി പോലിസ്  പിടികൂടിയത്. പട്ടാമ്പി സബ്് ഇന്‍സ്‌പെക്ടര്‍ എ. അജീഷ്, അഡീഷനല്‍ എസ്‌ഐ സത്യന്‍,  എസ്‌സിപിഒ  ഗിരീഷ്, സിപിഒ മാരായ ബിജുമോന്‍, പ്രകാശന്‍, രാകേഷ്  എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.   കോടതിയില്‍ ഹാജരാക്കി യ പ്രതിയെ റിമാന്റ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക