|    Jan 24 Tue, 2017 6:39 am

മുതിര്‍ന്ന സിപിഎം നേതാവ് കെ മാമക്കുട്ടിക്ക് ആയിരങ്ങളുടെ അന്ത്യാഞ്ജലി

Published : 12th October 2016 | Posted By: SMR

തൃശൂര്‍: കഴിഞ്ഞ ദിവസം അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവ് കെ കെ മാമക്കുട്ടിക്ക് ആയിരങ്ങളുടെ അന്ത്യാഞ്ജലി. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ തിങ്കളാഴ്ച രാവിലെ 10.50നായിരുന്നു അന്ത്യം. 95 വയസ്സായിരുന്നു.
സിപിഎമ്മിന് തൃശൂര്‍ ജില്ലയില്‍ അടിത്തറ പാകിയതില്‍ പ്രമുഖനായ മാമക്കുട്ടി ഏറ്റവും കൂടുതല്‍ വര്‍ഷം പാര്‍ട്ടി ജില്ലാ സെക്രട്ടറിയായിരുന്ന നേതാവാണ്. 1967 മുതല്‍ 35 വര്‍ഷം തൃശൂര്‍ ജില്ലാ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 40 വര്‍ഷം സിപിഎം സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു. 1921 ഏപ്രില്‍ 13ന് എട്ടുമുന കളപ്പുരയില്‍ കുഞ്ഞാപ്പുവിന്റെയും ചിരിയക്കുട്ടിയുടെയും നാലു മക്കളില്‍ നാലാമത്തെ മകനായാണ് ജനനം. മൂര്‍ക്കനാട് സെന്റ് ആന്റണീസ് സ്‌കൂള്‍, ചേര്‍പ്പ് സിഎന്‍എന്‍ ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ഭാര്യ: പരേതയായ ലക്ഷ്മിക്കുട്ടി. ഇവര്‍ക്ക് മക്കളില്ല.
തൃശൂരില്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റി ഓഫിസായ അഴീക്കോടന്‍ സ്മാരക മന്ദിരത്തില്‍ പൊതുദര്‍ശനത്തിന് വച്ച മൃതദേഹത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, മന്ത്രിമാര്‍ തുടങ്ങി ആയിരക്കണക്കിന് പേര്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാനെത്തി. തുടര്‍ന്ന് ചേര്‍പ്പ് കമ്മ്യൂണിറ്റി ഹാളില്‍ പൊതുദര്‍ശനത്തിന് വച്ച മൃതദേഹം വിലാപയാത്രയായി ചേര്‍പ്പ്  ഊരകത്തെ വീട്ടിലേക്ക് കൊണ്ടുപോയി. മൂന്നിന് സ്വവസതിയിലായിരുന്നു സംസ്‌കാരം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക