|    Jul 21 Sat, 2018 11:06 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് വെടിയേറ്റു മരിച്ചു

Published : 6th September 2017 | Posted By: fsq

 

ബംഗളൂരു: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് വെടിയേറ്റു മരിച്ചു. ഇന്നലെ രാത്രി എട്ടുമണിയോടെ അജ്ഞാതര്‍ വീട്ടിലെത്തി വെടിവച്ചു കൊല്ലുകയായിരുന്നു. ബംഗളൂരു രാജരാജേശ്വരി നഗറിലെ വീട്ടില്‍ വച്ചാണ് സംഭവം. നാലംഗ സംഘമാണു വെടിവയ്പ് നടത്തിയത്. വെടിവച്ചവരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പോലിസ് പറഞ്ഞു. സാമൂഹികപ്രവര്‍ത്തകയായ ഗൗരി ലങ്കേഷ് എന്‍സിഎച്ച്ആര്‍ഒ ദേശീയ കൗണ്‍സില്‍ അംഗമായിരുന്നു. കല്‍ബുര്‍ഗി വധത്തിനെതിരായ പ്രതിഷേധത്തില്‍ മുന്‍നിരയിലുണ്ടായിരുന്ന അവര്‍  ലങ്കേഷ് പത്രികെ കന്നഡ മാഗസിന്റെ എഡിറ്ററായും ഏതാനും പത്രങ്ങളില്‍ കോളമിസ്റ്റായും ചാനലുകളില്‍ പാനലിസ്റ്റായും പ്രവര്‍ത്തിച്ചു. മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ പി ലങ്കേഷിന്റെ മകളാണ്. 2008ല്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയെ തുടര്‍ന്ന് രണ്ടു ബിജെപി നേതാക്കള്‍ നല്‍കിയ അപകീര്‍ത്തിക്കേസില്‍ ശിക്ഷിക്കപ്പെട്ടിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss