|    Jun 28 Wed, 2017 2:25 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

മുതിര്‍ന്ന പൗരന്‍മാരുടെ സംരക്ഷണ നിയമം സ്വത്തു തര്‍ക്കം തീര്‍ക്കാനുള്ളഉപകരണമല്ലെന്ന് ഹൈക്കോടതി

Published : 19th November 2016 | Posted By: SMR

കൊച്ചി: സ്വത്തുതര്‍ക്കം തീര്‍ക്കുന്നതിനുള്ള ഉപകരണമല്ല മുതിര്‍ന്ന പൗരന്‍മാരുടെ സംരക്ഷണ നിയമമെന്ന് ഹൈക്കോടതി. പ്രായമായവരെ സംരക്ഷിക്കലാണ് നിയമത്തിന്റെ ലക്ഷ്യമെന്നും കോടതി ചൂണ്ടിക്കാട്ടി. തന്നോടൊപ്പം താമസിച്ചിരുന്ന മാതാവ് തനിക്ക് ഇഷ്ടദാനമായി എഴുതിത്തന്ന 10 സെന്റ് സ്ഥലം തിരിച്ച് എഴുതിനല്‍കണമെന്ന മെയിന്റനന്‍സ് ട്രൈബ്യൂണല്‍ ആന്റ് സബ് കലക്ടറുടെ ഉത്തരവ് ചോദ്യം ചെയ്ത് കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശിനി മാവില സതി നല്‍കിയ ഹരജി പരിഗണിക്കവേയാണ് കോടതിയുടെ നിരീക്ഷണം. തന്നോടൊപ്പം താമസിച്ചിരുന്ന കാലത്ത് ആദ്യം എഴുതിത്തന്ന സ്വത്തിനു പുറമേ പത്ത് സെന്റ് കൂടി മാതാവ് ദേവകിയമ്മ ഇഷ്ടദാനമായി എഴുതി നല്‍കുകയായിരുന്നു. എന്നാല്‍, സഹോദരനായ ഗോവിന്ദന്‍ അമ്മയെ നിര്‍ബന്ധപൂര്‍വം കൂട്ടിക്കൊണ്ടുപോയ ശേഷം താന്‍ സംരക്ഷിക്കുന്നില്ലെന്ന പരാതി കൊടുപ്പിക്കുകയായിരുന്നുവെന്ന് ഹരജിയില്‍ പറയുന്നു. മുതിര്‍ന്ന പൗരന്‍മാര്‍ക്കു വേണ്ടിയുള്ള നിയമം ഇത്തരം തര്‍ക്കങ്ങള്‍ തീര്‍ക്കാനുള്ളതല്ലെന്നു വ്യക്തമാക്കിയ കോടതി, മാതാവിനെ സംരക്ഷിക്കാന്‍ ഹരജിക്കാരി തയ്യാറായ സാഹചര്യത്തില്‍ അതിന് അനുവദിക്കുകയാണ് വേണ്ടതെന്നു വ്യക്തമാക്കി. മാതാവിന്റെ സംരക്ഷണബാധ്യത ഹരജിക്കാരി ഏറ്റെടുക്കണം. മാതാവ് കൂടെ വരാന്‍ കൂട്ടാക്കിയില്ലെങ്കില്‍ 500നു പകരം 5000 രൂപ വീതം ചെലവിനു നല്‍കണമെന്നും ചൂണ്ടിക്കാട്ടി. തുടര്‍ന്ന് ഇഷ്ടദാനം ചെയ്ത സ്ഥലം തിരിച്ചെഴുതിനല്‍കാനുള്ള മെയിന്റനന്‍സ് ട്രൈബ്യൂണല്‍ ഉത്തരവ് കോടതി തള്ളി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക