|    Aug 22 Wed, 2018 11:22 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമം: നിയമത്തില്‍ ഭേദഗതി വരുന്നു

Published : 8th July 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമത്തിനായുള്ള നിയമത്തില്‍ ഭേദഗതി വരുത്താനൊരുങ്ങി കേന്ദ്ര സാമൂഹിക നീതി വകുപ്പ്. ഇതിനായുള്ള കരടു ബില്ലിന് മന്ത്രാലയം രൂപം കൊടുത്തിട്ടുണ്ട്. നിയമത്തിലെ ‘രക്ഷിതാക്കളെ ഉപേക്ഷിക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്ന കുട്ടികള്‍’ എന്ന ഭാഗത്ത് മകളുടെ ഭര്‍ത്താവിനെയും മകന്റെ ഭാര്യയെയും ദത്തെടുത്ത കുട്ടികളെയും വളര്‍ത്തുകുട്ടികളെയും ഉള്‍പ്പെടുത്താനുള്ള നിര്‍ദേശം വിവിധ മന്ത്രാലയങ്ങളുടെ പരിഗണനയ്ക്കായി അയച്ചു. മുതിര്‍ന്ന പൗരന്മാരുടെയും രക്ഷിതാക്കളുടെയും ക്ഷേമ-പരിപാലന നിയമത്തിന് 2007ലാണ് സര്‍ക്കാര്‍ രൂപം കൊടുത്തത്. ഇതില്‍ മകനും മകളും പേരക്കുട്ടികളും മാത്രമേ ഉള്‍പ്പെടുന്നുള്ളൂ. നിയമത്തില്‍ രക്ഷിതാക്കളെ ഉപദ്രവിക്കുന്നവര്‍ക്കുള്ള ശിക്ഷാ കാലാവധി മൂന്നില്‍ നിന്ന് ആറു മാസമായി ഉയര്‍ത്താനും നിര്‍ദേശമുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss