|    Jul 21 Sat, 2018 12:03 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

മുതിര്‍ന്ന പത്രപ്രവര്‍ത്തകനും അമ്മയും കൊല്ലപ്പെട്ട നിലയില്‍

Published : 24th September 2017 | Posted By: fsq

 

മൊഹാലി: മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ കെ ജെ സിങും അമ്മയും സ്വവസതിയില്‍ കൊല്ലപ്പെട്ട നിലയില്‍. വാതില്‍ തുറന്നുകൊടുക്കുന്നതിനിടെ കെ ജെ സിങിന്റെ വയറ്റില്‍ കത്തി കൊണ്ട് കുത്തിയതാണെന്നും പോലിസ് പറഞ്ഞു. സിങിന്റെ മൃതദേഹം കിടന്നിടം വരെ രക്തം വാര്‍ന്നുവീണിട്ടുണ്ട്. സിങിന്റെ മാതാവ് ഗുര്‍ചരണ്‍ കൗറിന് 92 വയസ്സുണ്ട്. രോഗശയ്യയിലായ ഇവരെ കഴുത്തു ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്നും പോലിസ് പറഞ്ഞു. അവിവാഹിതനായ കെ ജെ സിങ് ഇന്ത്യന്‍ എക്‌സ്പ്രസ്, ടൈംസ് ഓഫ് ഇന്ത്യ, ദി ട്രിബ്യൂണ്‍ എന്നിവിടങ്ങളില്‍ ന്യൂസ് എഡിറ്ററായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ശനിയാഴ്ച ഉച്ചയോടെയാണ് കൊലപാതകം നടന്നതെന്നാണ് നിഗമനം. സിങിന്റെ സഹോദരിയും മകനും ഇവരുടെ വസതിയിലെത്തിയപ്പോള്‍ രക്തക്കറ കണ്ട് പരിശോധിച്ചതിനെ തുടര്‍ന്നാണ് കൊലപാതക വിവരം പുറത്തറിയുന്നത്. ജോലിക്കാരി വീട്ടില്‍ വന്നു ബെല്ലടിച്ചിരുന്നെങ്കിലും തുറക്കാത്തതിനെ തുടര്‍ന്ന് മടങ്ങുകയായിരുന്നു. പോലിസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നുണ്ട്. കൊലപാതകത്തില്‍ ഒന്നിലധികം പേര്‍ക്ക് പങ്കുണ്ടെന്നു സംശയിക്കുന്നതായും പോലിസ് പറഞ്ഞു. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss