|    Dec 14 Thu, 2017 6:50 pm
FLASH NEWS
Home   >  Todays Paper  >  page 10  >  

മുതല്‍മുടക്കു പിരിച്ചെടുത്താല്‍ ടോള്‍ പിരിവ് നിര്‍ത്തുന്നതാണ് മാന്യത: ഇ ശ്രീധരന്‍

Published : 1st December 2017 | Posted By: kasim kzm

ഏങ്ങണ്ടിയൂര്‍: മുതല്‍മുടക്കിയ തുക പിരിഞ്ഞു കിട്ടിയാല്‍ ടോള്‍ പിരിവു നിര്‍ത്തുകയാണു മാന്യതയെന്നു മെട്രോമാന്‍ ഇ ശ്രീധരന്‍. ഏങ്ങണ്ടിയൂര്‍ എംഐ ആശുപത്രിയില്‍ നവീകരിച്ച അത്യാഹിത വിഭാഗം ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടപ്പള്ളി മണ്ണുത്തി ദേശീയപാതയിലെ പാലിയേക്കര ടോള്‍ പിരിവ് സംബന്ധിച്ചായിരുന്നു പ്രതികരണം. റോഡ് നിര്‍മാണത്തിനു നിക്ഷേപിച്ച തുക ടോള്‍ പിരിവിലൂടെ പിരിച്ചെടുത്തു കഴിഞ്ഞിട്ടും ടോള്‍ പിരിവ് തുടരുകയാണെങ്കില്‍ നിയമ നടപടികളെടുക്കണം. ഇത്തരത്തില്‍  ടോള്‍ പിരിവ് അവസാനിപ്പിച്ച അനുഭവങ്ങളുണ്ട്- അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക