|    Jun 19 Tue, 2018 4:48 am

മുതലാളിമാര്‍ക്കുവേണ്ടി ഭരണകൂടം വര്‍ഗീയ ധ്രുവീകരണമുണ്ടാക്കുന്നു: എ പി വഹാബ്

Published : 29th January 2017 | Posted By: fsq

 

മലപ്പുറം: പൊതുവിഭവങ്ങളും ദരിദ്ര ജനകോടികളെയും കൊള്ളയടിക്കുന്ന മുതലാളിമാര്‍ക്കുവേണ്ടി രാജ്യത്ത് കലാപവും അകല്‍ച്ചയുമുണ്ടാക്കാന്‍ ഭരണകൂടം തന്നെ മുന്‍കെയെടുക്കുന്നതായി ഐഎന്‍എല്‍ സംസ്ഥാന ജനറല്‍ സെക്ട്രടറി പ്രഫ. എ പി വഹാബ്. വര്‍ഗീയതിലേക്കും അധാര്‍മികതയിലേക്കും യുവാക്കളെ വഴി നടത്താന്‍ മുതലാളിത്തം രാജ്യത്ത് മുതല്‍ മുടക്കുകയാണ്. ഇതിനെതിരേ രക്ഷകര്‍ത്താക്കളും പൊതു സമൂഹവും ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു. ഊരകം മിനി ഊട്ടിയില്‍ നാഷനല്‍ യൂത്ത്‌ലീഗ് ജില്ലാ റസിഡന്‍ഷ്യല്‍ ക്യാംപ് ഉദഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അബ്ദുല്ല പൂക്കോട്ടൂര്‍, എന്‍വൈഎല്‍ സംസ്ഥാന പ്രസിഡന്റ് അജിത് കുമാര്‍ ആസാദ്, ഐഎന്‍എല്‍ ജില്ലാ സെക്രട്ടറി സമദ് തയ്യില്‍, സാലിഹ് മേടപ്പില്‍, മുജീബ് പുള്ളാട്ട്, ഷാജി ഷമീര്‍, സി പി അന്‍വര്‍സാദത്ത്, അഡ്വ. ഷമീര്‍ പയ്യനങ്ങാടി, നൗഫല്‍ തടത്തില്‍, ഫിറോസ് മഞ്ചേരി, എന്‍ എം മഷ്ഹൂദ് സംസാരിച്ചു. സമാപന സമ്മേളനം ഐഎന്‍എല്‍ സംസ്ഥാന സെക്രട്ടറി ഇസ്മായില്‍ ഉദ്ഘാടനം ചെയ്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss