|    Aug 23 Wed, 2017 7:09 pm
FLASH NEWS

മുതലമട മാന്തോപ്പില്‍ എന്‍ഡോസള്‍ഫാന്‍ പ്രയോഗം നാട്ടുകാര്‍ തടഞ്ഞു

Published : 12th August 2017 | Posted By: fsq

 

കൊല്ലങ്കോട്: മുതലമടയിലെ മാന്തോപ്പുകളില്‍  മാരക വിഷമായ എന്‍ഡോസള്‍ഫാന്‍  പ്രയോഗിക്കാന്‍ വന്ന വാഹനത്തേയും തൊഴിലാളികളെയും നാട്ടുകാര്‍ തടഞ്ഞു. ഇന്നലെ രാവിലെ മീങ്കര ഫിഷറീസ് കോളനിക്ക് സമീപത്തും  എംപുതൂരിലുമുള്ള മാന്തോപ്പുകളിലാണ് തമിഴ്‌നാട്ടില്‍ നിന്നും വാഹനത്തില്‍ കൊണ്ടുവന്ന എന്‍ഡോസള്‍ഫാന്‍ തെളിക്കാനൊരുങ്ങിയത്. സംസ്ഥാനത്ത് എ ന്‍ഡോസള്‍ഫാ ന്‍ പ്രയോഗിക്കുന്നത് നിരോധിച്ച സാഹചര്യത്തില്‍ അതിര്‍ത്തി പ്രദേശമായ തമിഴ്‌നാട്ടില്‍ നിന്നു തയ്യാറാക്കി രണ്ടായിരം ലിറ്റര്‍ വലിപ്പത്തിലുള്ള ടാങ്കുകളിലായി മോട്ടോര്‍വാഹനത്തി ല്‍ ഉറപ്പിച്ചാണ് മരുന്നു തെളിക്കാനെത്തിയത്.മാംഗോ സിറ്റി എന്നറിയപ്പെടുന്ന മുതലമടയിലും സമീപ പ്രദേശങ്ങളിലുമായി ആറായിരം ഏക്കറോളമാണ് മാന്തോപ്പുകളുള്ളത്. സ്വന്തമായും പാട്ടത്തിനെടുത്തും വിളവെടുപ്പ് നടത്തുന്ന കൃഷി കടുത്ത വരള്‍ച്ചയെ തുടര്‍ന്ന് കഴിഞ്ഞ സീസണില്‍ പ്രതീക്ഷിച്ചത്ര ലാഭം ലഭിച്ചില്ല. ഇത് മറികടക്കാനാണ് ചില കര്‍ഷകര്‍ മാന്തോപ്പുകളില്‍ എന്‍ഡോ  ഡസള്‍ഫാനും  മികച്ച  ഉല്‍പാദനത്തിന് മാവിന്റെ വേരുകളില്‍ കള്‍ട്ടാര്‍ പ്രയോഗവും നടത്തുന്നത്. പരിസ്ഥിതി പ്രവര്‍ത്തകരും സന്നദ്ധ സംഘടനകളും  ഇതിനെതിരേ രംഗത്തു വന്നതോടെ മുതലമടയിലെ മാംഗോ ഫാര്‍മേഴ്‌സ് അസോസിയേഷന്‍ എ ന്‍ഡോസള്‍ഫാന്‍ പ്രയോഗം നടത്തുന്ന കര്‍ഷകരെ നിയന്ത്രിക്കാനും സംഘടനയില്‍ ഉ ള്‍പ്പെടുത്തുന്നില്ല എന്ന നിലപാടും രണ്ട് വര്‍ഷം മുമ്പ് എടുത്തിരുന്നു.  മാന്തോപ്പുകളിലും പച്ചക്കറിത്തോട്ടങ്ങളിലും ബന്ധപ്പെട്ട കൃഷി ഓഫിസറുടെ പരിശോധനക്ക് ശേഷം മാത്രമേ  കീടനാശിനി പ്രയോഗം നടത്താവൂ എന്ന നിയമ വ്യവസ്ഥ പാലിക്കാതെയാണ് എഡോസള്‍ഫാന്‍ പ്രയോഗം നടക്കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക