|    Dec 14 Thu, 2017 7:55 am
FLASH NEWS

മുതലമട പഞ്ചായത്തില്‍ പ്രതിപക്ഷം ബോര്‍ഡ് യോഗം ബഹിഷ്‌കരിച്ചു

Published : 20th October 2016 | Posted By: SMR

കൊല്ലങ്കോട് :   മുതലമട പഞ്ചായത്തില്‍ ഇന്നലെ ചേര്‍ന്ന ബോ ര്‍ഡ് യോഗം   ബി ജെ പി – കോ ണ്‍ഗ്രസ്സ് അംഗങ്ങള്‍ ബഹിഷ്‌ക്കരിച്ചു. പഞ്ചായത്ത് ഭരിക്കുന്ന ഇടതുപക്ഷം സ്വജന പക്ഷപാതം കാണിക്കുന്നതായി ആരോപിച്ചാണ് പ്രതിപക്ഷ അംഗങ്ങ ള്‍ യോഗം ബഹിഷ്‌ക്കരിച്ചത.്    കക്കൂസ് നിര്‍മാണത്തില്‍ ഭരണാനുകൂല വാര്‍ഡുകള്‍ക്ക് മാത്രം വിഹിതം നല്‍കുകയും പ്രതിപക്ഷ വാര്‍ഡുകളെ വേണ്ടത്ര പരിഗണന നല്‍കുന്നില്ലെന്നും റോഡുകളുടെ അറ്റകുറ്റ പണികളില്‍  പ്രതിപക്ഷ വാര്‍ഡുകള്‍ക്ക് 3 ലക്ഷം മുതല്‍ 4 ലക്ഷം വരെയും അനുവദിക്കുകയും ഭരണപക്ഷ വാര്‍ഡുകളില്‍ 8 ലക്ഷം വരെ അനുവദിക്കുകയും ചെയ്തതായും യുഡിഎഫ്് അംഗങ്ങള്‍ ആരോപിക്കുന്നു. യോഗത്തില്‍ ഇത് ചര്‍ച്ച ചെയ്യണമെന്ന ആവശ്യം കോണ്‍ഗ്രസ് പഞ്ചായത്ത് അംഗം വിനേഷ് ആവശ്യപ്പെട്ടെങ്കിലും ചര്‍ച്ച വേണ്ടെന്ന  പ്രസിഡന്റിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് ബോര്‍ഡ് യോഗം ബഹിഷ്‌ക്കരിച്ചത്. പ്രസിഡന്റ് പഞ്ചായത്ത്് ഭരണത്തില്‍ സ്വജന പക്ഷപാതം കാണിക്കുന്നതായും കുറ്റപ്പെടുത്തിയാണ് ബി ജെ പി  അംഗങ്ങളായ  എം സുരേന്ദ്രന്‍, കെ സതീഷ് ,സുഖില പ്രദീപ് കുമാര്‍  വി ശാന്തി എന്നിവര്‍ യോഗം ബഹിഷ്‌ക്കരിച്ചത്. കോണ്‍ഗ്രസ് അംഗങ്ങളായ വിനേഷ് എന്ന കണ്ണന്‍, ആര്‍ ബിജോയ്,നിസാറുദ്ദീന്‍, വിമലാ ദേവി കറുപ്പാത്താള്‍ എന്നിവരും യോഗം ബഹിഷ്‌ക്കരിച്ചു. എന്നാല്‍ ഭരണ നേട്ടത്തിനെതിരേയുള്ള പ്രതിപക്ഷ അംഗങ്ങളുടെ പ്രകടനമാണ് പഞ്ചായത്ത്് യോഗത്തില്‍ അരങ്ങേറിയതെന്ന് സിപിഎം കുറ്റപ്പെടുത്തി. മുതലമട പഞ്ചായത്തില്‍ കഴിഞ്ഞ കോണ്‍ഗ്രസ് ഭരണ സമിതിയില്‍ മാഫിയകളുടെ വിളയാട്ടവും പിന്നോക്ക പ്രദേശങ്ങളില്‍ വികസനം എത്തി നോക്കാത്ത സ്ഥിതിയായിരുന്നു. എന്നാല്‍ ഇടതുപക്ഷം ഭരിക്കുന്ന ഈ ഭരണ സമിതി ആദിവാസി മേഖലകളില്‍ അടിസ്ഥാന സൗകര്യ വികസനം നടപ്പിലാക്കാനും അന്യ ജില്ലകളില്‍ നിന്നു മാലിന്യങ്ങള്‍ നിക്ഷേപിച്ചിരുന്ന കള്ളിയമ്പാറ ആദിവാസി കോളനി നിവാസികള്‍ക്ക് വേണ്ടി  ഹൈകോടതിയില്‍ കക്ഷി ചേര്‍ന്ന് മാലിന്യ നിക്ഷേപം തടഞ്ഞതും, റോഡുകളുടെ ദുരവസ്ഥ മനസ്സിലാക്കി ഗ്രാമ സഭകള്‍ കൂടി വികസന സെമിനാറിലൂടെ റോഡുകള്‍ക്കാവശ്യമായ തുക അനുവദിക്കുകയും, ആനുകുല്യം ലഭ്യമാകാതിരുന്ന എല്ലാവര്‍ക്കും വികസന പ്രവര്‍ത്തനത്തിലൂടെയും വ്യക്തിഗത ആനുകൂല്യവും നല്‍കാന്‍ ഈ ഭരണ സമിതി തയ്യാറാകുകയും ചെയ്തിരുന്നതായും പഞ്ചായത്ത് യോഗത്തില്‍ ഇടതു പക്ഷം അവകാശപ്പെട്ടു.  കുടിവെള്ള പ്രശനം പരിഹരിക്കുന്നതിനായി സമഗ്ര കുടിവെള്ള വിതരണം നടത്താന്‍ വേണ്ട നടപടിയുമായാണ് ഭരണസമിതി മുന്നോട്ട് പോകുന്നതെന്നും പ്രസിഡന്റ് ബേബി സുധ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക