|    Mar 22 Thu, 2018 6:08 am
FLASH NEWS

മുതലമട കള്ളിയമ്പാറയിലെ രാസമാലിന്യം നീക്കണമെന്ന് ജനകീയാവശ്യം

Published : 12th November 2016 | Posted By: SMR

പാലക്കാട്: ജില്ലാ കലക്ടറുടെ നിര്‍ദേശപ്രകാരം വിളിച്ചുകൂട്ടിയ യോഗത്തില്‍ മുതലമട പഞ്ചായത്തിലെ കള്ളിയമ്പാറ ആര്‍ വിനോദിന്റെ കൃഷിയിടത്തില്‍ നിക്ഷേപിച്ച നീറ്റ ജലാറ്റിന്‍ രാസമാലിന്യം ഒരു മാസത്തിനകം  പൂര്‍ണമായും നീക്കംചെയ്യണമെന്ന് ജനകീയാവശ്യം. മണ്ണും ജലവും ഗായത്രിപുഴയും ഭാരതപ്പുഴയും മലിനമാക്കുകയും കള്ളിയമ്പാറ പട്ടികവര്‍ഗ കോളനിവാസികള്‍ക്കും സ്ഥലവാസികള്‍ക്കും ആരോഗ്യപ്രശ്‌നങ്ങളും മറ്റും പല മാരകരോഗങ്ങളും ഉണ്ടാക്കുവാന്‍ കാരണമായ രാസമാലിന്യം വര്‍ഷങ്ങളായി ലോഡ്കണക്കിന് സ്വന്തം ക്യഷിയിടത്തില്‍ നിക്ഷേപിച്ചുകൂട്ടിയ ആര്‍ വിനോദിനെതിരെ ക്രമിനല്‍ കേസ് എടുത്ത് ജാമ്യമില്ലാവകുപ്പ് ചുമത്തി ജയിലിലടക്കണമെന്നും സ്ഥലമുടമയില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കി സ്ഥലവാസികള്‍ക്ക് വിതരണം ചെയ്യണമെന്നും എന്‍ ജി ഐ എല്‍ ആക്ഷന്‍ കൗസില്‍ ഭാരവാഹികളും കാതിക്കുടം നീറ്റജലാറ്റിന്‍ സമര ഐക്യദാര്‍ഢ്യസമിതി നേതാക്കളും ആവശ്യപ്പെട്ടു. ചിറ്റൂര്‍ തഹസില്‍ദാര്‍ വിജയന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ കാതിക്കുടം നീറ്റജലാറ്റിന്‍ കമ്പനി പുറംതള്ളിയ രാസമാലിന്യം മൂലം ചാലക്കുടി പുഴയും കാടുകുറ്റി പഞ്ചായത്തിലെ പല പ്രദേശങ്ങളിലെ മണ്ണും കുടിവെള്ളവും മാലിനമാവുകയും സമീപപ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് കാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ വര്‍ധിച്ചതോതില്‍ പിടികൂടിവരികയാണെന്ന് എന്‍ജിഐഎല്‍ ആക്ഷന്‍ കൗസില്‍ രക്ഷാധികാരി ഡോ.വിന്‍സെന്റ് പാനിക്കുളങ്ങര തെളിവുകളുടെയും രേഖകളുടെയും അടിസ്ഥാനത്തില്‍ യോഗത്തില്‍ വിശദീകരിച്ചു. നിലവില്‍ കള്ളിയമ്പാറയിലെ തോട്ടത്തില്‍ രാസമാലിന്യം നിക്ഷേപിക്കുത് ഹൈക്കോടതി തടഞ്ഞിട്ടുണ്ടെങ്കിലും 8 വര്‍ഷകാലമായി 70 ഏക്കര്‍വരുന്ന സ്ഥലത്ത് ആയിരക്കണക്കിന് ലോഡ് മെര്‍ക്കുറി അടങ്ങിയ രാസമാലിന്യം നിക്ഷേപിച്ചും മണ്ണിട്ടുമുടിയും വന്‍ഗര്‍ത്തങ്ങളുണ്ടാക്കി കുഴിച്ചുമൂടിയതും കള്ളിയമ്പാറയിലെ സ്ഥലവാസികള്‍ക്കും ഭാരതപ്പുഴയിലെ വെള്ളം ഉപയോഗിക്കുവര്‍ക്കും മാരകരോഗങ്ങള്‍ പടര്‍ന്നുപിടിച്ചെനും മിനമാത-രോഗത്തിന് പാലക്കാട് ജില്ലക്കാര്‍ സാക്ഷ്യംവഹിക്കേണ്ടിവരുമെന്നും എന്‍ ജി ഐ എല്‍ ആക്ഷന്‍ കൗസില്‍ ചെയര്‍മാന്‍ ജയ്‌സണ്‍ പാനിക്കുളങ്ങരയും കാടുകുറ്റി പഞ്ചായത്ത് മുന്‍ പ്രസിഡന്റ് വി കെ മോഹനന്‍ യോഗത്തില്‍ അറിയിച്ചു.ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി വിളിച്ചുകൂട്ടിയ യോഗത്തില്‍ ആര്‍ഡിഒ ഉണ്ണികൃഷ്ണന്‍ പങ്കെടുക്കാത്തതില്‍ ആക്ഷന്‍ കൗസില്‍ ഭാരവാഹികളും പരിസ്ഥിതി പ്രവര്‍ത്തകരും പ്രതിഷേധം അറിയിച്ചു. യോഗത്തില്‍ പരാതിക്കാരനും ജല ഉപഭോക്ത്യ-തണ്ണീര്‍ത്തട സംരക്ഷണസമിതി ജില്ലാ പ്രസിഡന്റ് വി പി നിജാമുദ്ദീന്‍, സോളിഡാരിറ്റി ജില്ലാ സെക്രട്ടറി സനോജ് കൊടുവായൂര്‍, മുതലമട ഗ്രാമപഞ്ചായത്ത് സെക്രട്ടറി എ.ചെന്താമരാക്ഷന്‍, മുതലമട-1&11 വില്ലേജ് ഓഫിസര്‍മാരായ കെ കൃഷ്ണന്‍കുട്ടി, കെ എസ് അജിത്കുമാര്‍, കൊല്ലങ്കോട് പോലിസ് അഡീഷണല്‍ എസ്‌ഐആര്‍ കുട്ടുമണി, പി ഹരിദാസ്, കെ എസ് ഗഫൂര്‍ സംസാരിച്ചു. ആര്‍ഡിഒ വിളിച്ചുകൂട്ടിയ യോഗത്തില്‍ കൃഷിവകുപ്പ്, ആരോഗ്യവകുപ്പ് , മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ പങ്കെടുക്കാത്തതില്‍ ജലഉപഭോക്ത്യ-തണ്ണീര്‍ത്തട സംരക്ഷണ സമിതി ജില്ലാ കമ്മിറ്റിയും പ്രതിഷേധിച്ചു. ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കാനും തീരുമാനിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss