|    Nov 18 Sun, 2018 1:21 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

മുതലമട അംബേദ്കര്‍ കോളനിയില്‍ വീണ്ടും ജാതിമര്‍ദനം: എന്‍സിഎച്ച്ആര്‍

Published : 9th November 2018 | Posted By: kasim kzm

ഒപാലക്കാട്: മുതലമടയിലെ ഗോവിന്ദാപുരം അംബേദ്കര്‍ കോളനിയില്‍ പട്ടികവര്‍ഗ കുടുംബത്തിനു നേരെ മേല്‍ജാതിക്കാരുടെ അക്രമത്തെ എന്‍സി എച്ച്ആര്‍ഒ സംസ്ഥാന പ്രസിഡന്റ് വിളയോടി ശിവന്‍കുട്ടി അപലപിച്ചു. പട്ടികജാതിക്കാരിയായ തുളസിമണിയും പട്ടികവര്‍ഗക്കാരനായ മുരുകനും വിവാഹിതരായി 20 വര്‍ഷമായി അംബേദ്കര്‍ കോളനിയിലാ ണു വീട് വച്ച് കഴിയുന്നത്. കവുണ്ടരുടെ വീടിന് മുന്‍വശത്തായി താമസിക്കുന്ന ഈ കുടുംബം വിടൊഴിഞ്ഞു പോവണമെന്ന് ആവശ്യപ്പെട്ടാണ് പീഡനം.
നവോത്ഥാന മൂല്യങ്ങള്‍ വീണ്ടെടുക്കാന്‍ സിപിഎം നവോത്ഥാന സദസ്സുകള്‍ സംഘടിപ്പിക്കുമ്പോഴാണ് ഇടതുപക്ഷം ഭരിക്കുന്ന മുതലമട ഗ്രാമപ്പഞ്ചായത്തിലെ ഗോവിന്ദാപുരം അംബേദ്ക്കര്‍ കോളനിയില്‍ നിന്നു കുടിയൊഴിഞ്ഞ് പോവണമെന്ന് ആവശ്യപ്പെട്ട് മേല്‍ജാതിക്കാരുടെ മര്‍ദനം അരങ്ങേറിയത്. ഇത് മ്ലേച്ഛവും നീചവുമാണെന്നു മുരുകന്‍-തുളസീമണി ദമ്പതിമാരുടെ വീട് സന്ദര്‍ശിച്ച ശേഷം വിളയോടി ശിവന്‍കുട്ടി പറഞ്ഞു.
ജില്ലാ പ്രസിഡന്റ് കെ കാര്‍ത്തികേയന്‍, കെ വാസുദേവന്‍, രാജന്‍ പുലിക്കോട്, കെ മുരുകേശന്‍ എന്നിവരും ഒപ്പം ഉണ്ടായിരുന്നു. ഇതിനു മുമ്പ് കുടിവെള്ളത്തിനടക്കം അയിത്തം കല്‍പിച്ച ജാതിഗ്രാമത്തിലാണു തൊട്ടുകൂടായ്മയുടെ പുതിയ മുഖം. 2002ലും 2017ലും ഇതേ കോളനിയില്‍ കവുണ്ടന്മാരായ ഭൂസ്വാമിമാരില്‍ നിന്നു ചക്ലിയ ഇറവാള വിഭാഗങ്ങള്‍ കടുത്ത ജാതിവിവേചനമാണ് നേരിട്ടത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss