|    Apr 26 Wed, 2017 7:45 am
FLASH NEWS

മുതലമടയില്‍ ആര്‍എസ്എസുകാര്‍ ബോംബെറിഞ്ഞ സംഭവം; പോലിസ് സ്റ്റേഷനില്‍ സര്‍വകക്ഷി യോഗം ചേര്‍ന്നു

Published : 16th November 2016 | Posted By: SMR

കൊല്ലങ്കോട്: മുതലമട ആട്ടയാമ്പതി പരുത്തിക്കാട്‌മേട്ടില്‍ സി പിഎം പ്രവര്‍ത്തകനായ സലീമിന്റെ വീടിനു നേരെ ആര്‍എസ്എസുകാര്‍ പെട്രോള്‍ ബോംബെറിഞ്ഞതിനെത്തുടര്‍ന്നുണ്ടായ സംഘര്‍ഷാവസ്ഥയ്ക്കു പരിഹാരം കാണാന്‍ കൊല്ലങ്കോട് പോലിസ് സ്റ്റേഷനില്‍ സര്‍വകക്ഷി യോഗം ചേര്‍ന്നു. മുതലമട ഹൈസ്‌കൂളില്‍ നടന്ന വിദ്യാര്‍ഥികളുടെ പ്രശ്‌നമാണ് സംഘര്‍ഷത്തിന് കാരണമായത്. ഇത്തരം സംഭവങ്ങളില്‍ പ്രാദേശിക രാഷ്ട്രീയ നേതാക്ക ള്‍ ഇടപെടുന്നതുകൊണ്ടാണ് പ്രശനങ്ങള്‍ കൂടുതല്‍ വഷളാവുന്നതെന്നും അതിനാല്‍ ഇത്തരം കാര്യങ്ങളില്‍ രാഷ്ട്രീയ നേതൃത്വം ഇടപെടില്ലന്നും ഇത്തരക്കാരെ സംരക്ഷിക്കില്ലെന്നും രാഷ്ട്രീയനേതാക്കള്‍ അറിയിച്ചു. വിദ്യാര്‍ഥികള്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ അധ്യാപകരും പി ടിഎ ഉള്‍പ്പെടുന്നവര്‍ കാര്യമായി ഇടപെടണം. പട്ടികവര്‍ഗ ഹോസ്റ്റലില്‍ അനധികൃതര്‍ കയറുന്നത് തടയാനും യോഗത്തില്‍ തീരുമാനമായി. ബോംബേറുമായി ഉണ്ടായ സംഭവത്തില്‍ കുറ്റക്കാരായവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കും.  മുതലമടയില്‍ വര്‍ഗീയലഹള നടത്താന്‍ ശ്രമിക്കുന്നവര്‍ക്കെതിരേ രാഷ്ട്രീയ പാര്‍ട്ടി നേതൃത്വവും പോലിസും ചേര്‍ന്ന് എതിര്‍ക്കും. വിദ്യാലയങ്ങളുടെ പരിസരങ്ങളില്‍ ലഹരി വസ്തുക്കള്‍ വില്‍പന നടത്തുന്നവര്‍ക്കെതിരേ നടപടി എടുക്കണമെന്ന് ആവശ്യം ഉയര്‍ന്നു. സ്‌കൂളിന്റെ മുന്നിലുള്ള എല്ലാ കൊടിമരങ്ങള്‍ മാറ്റാനും തീരുമാനമായി. ഇത് പരിശോധിക്കുന്നതിനായി മോണിറ്ററിങ് കമ്മിറ്റി രൂപീകരിച്ചു. സിഐ  എസ് എന്‍ സലീഷ് അധ്യക്ഷത വഹിച്ചു. കെ ബാബു എം എല്‍ എ,  മുതലമട പഞ്ചായത്ത് പ്രസിഡന്റ് ബേബി സുധ, ജില്ലാ പഞ്ചായത്തംഗം സന്തോഷ് കുമാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായി കണ്ടമുത്തന്‍ (സിപിഎം),   ഭാസ്‌ക്കരന്‍ (സിപിഐ), കെ ജി പ്രദീപ് കുമാര്‍, ശിവദാസ് (ബിജെപി), ചെല്ലമുത്തു കൗണ്ടര്‍ (കോണ്‍ഗ്രസ്), സക്കീര്‍ ഹുസൈന്‍ (എസ്ഡിപിഐ) ഹുസൈനാര്‍ (ലീഗ്), മുഹമ്മദ് മുസ്തഫ (ജനതാദള്‍) എന്‍ ജി കെ പിള്ള, തങ്കവേലു, എസ് ഐ പി സി സജ്ജയ്കുമാര്‍, കൊല്ലങ്കോട് പ്രസ് ക്ലബ് സെക്രട്ടറി കെ വി സുബ്രമണ്യന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്ത് സംസാരിച്ചു. മോണിറ്ററിങ് കമ്മറ്റിയും രൂപീകരിച്ചു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day