|    Feb 22 Thu, 2018 10:37 pm
FLASH NEWS

മുതലമടയിലെ ആര്യോഗ്യ പഠനം കൂടുതല്‍ മേഖലകളിലേക്ക്

Published : 16th January 2017 | Posted By: fsq

 

കൊല്ലങ്കോട്:ആശ്രയം റൂറല്‍ ഡവലപ്‌മെന്റ് സൊസൈറ്റിയുടെയും  പാലക്കാട് മേഴ്‌സി കോളജ് ഒന്നാം വര്‍ഷ എംഎസ്ഡബ്ല്യു വകുപ്പിന്റെയും നേതൃത്വത്തില്‍ മുതലമട പഞ്ചായത്തില്‍ മാമ്പള്ളം, കിഴക്കെക്കാട്,മല്ലന്‍കുളമ്പ്, പള്ളം എന്നീ ഗ്രാമങ്ങളില്‍ നടത്തിവന്ന ആരോഗ്യ പഠനത്തില്‍ എന്‍ഡോസള്‍ഫാന്‍ ഉള്‍പ്പെടെയുള്ള മാരക കീടനാശിനിയുടെ ഉപയോഗം മൂലം ദുരിതം അനുഭവിക്കുന്നവരെ കണ്ടെത്തി.368 വീടുകളിലായി നടത്തിയ പഠനത്തില്‍ 256 പേര്‍ക്ക് കാര്യമായ അസുഖവും ജനിതക തകരാറുകളും ഉണ്ടെന്ന് ബോധ്യപ്പെട്ടു. ഇതില്‍ 13 പേര്‍ക്ക് കാന്‍സര്‍, ജനിതക പ്രശ്‌നങ്ങള്‍ ,13 പേര്‍ക്ക് ഹൃദയ സംബന്ധ പ്രശ്‌നങ്ങള്‍ ,15 പേര്‍ക്ക് ബിപി, 23 പേര്‍ക്ക് കാഴ്്്ച്ചത്തകരാറുകള്‍ ,22 പേര്‍ക്ക് വ്യത്യസ്ഥമായ ഇരുപത്തഞ്ചോളം അസുഖങ്ങളും കണ്ടെത്താനായി.  പതിനൊന്നോളം പേര്‍ മുതലമട പഞ്ചായത്തില്‍  വ്യത്യസ്ഥ രോഗങ്ങളാല്‍ മരണപ്പെട്ടിരുന്നു. ഇതില്‍ എട്ടു  പേര്‍ കാന്‍സര്‍ ബാധിച്ചാണ് മരണപ്പെട്ടതെന്നാണ് ആശ്രയം റൂറല്‍ ഡവലപ്പ്‌മെന്റ് സൊസൈറ്റി കണ്ടെത്തിയത്്. മാന്തോപ്പുകള്‍ അധികം ഇല്ലാത്ത, അതേസമയം ഇതുമായി ബന്ധമുള്ള ജന വിഭാഗങ്ങള്‍ താമസിക്കുന്ന പ്രദേശത്താണ് ഇത്രയധികം മാരക രോഗങ്ങള്‍ കണ്ടെത്തിയത് ് സര്‍ക്കാര്‍  ഗൗരവമായി കാണേണ്ട വിഷയമാണെന്ന് ഭാരവാഹികള്‍ പറയുന്നു. ഇത് സംബന്ധിച്ച റിപോര്‍ട്ട് സര്‍ക്കാരിലേക്കും ത്രിതല പഞ്ചായത്ത് സംവിധാനത്തിലേക്കും നല്‍കുമെന്ന് ആശ്രയം ഭാരവാഹികള്‍ അറിയിച്ചു. എന്‍ഡോസള്‍ഫാന്‍ മൂലം ദുരിതം അനുഭവിക്കുന്നവര്‍ക്ക് മനുഷ്യാവകാശ കമ്മീഷനും സുപ്രീം കോടതിയും  നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ടതിനാല്‍   മുതലമടയിലെ ജനങ്ങള്‍ക്കും  നല്‍കുന്നതിനായുള്ള  പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പഠനം നടത്തിയത്.  ആശ്രയം പ്രവര്‍ത്തകരായ അരവിന്ദാക്ഷന്‍, റീത്ത അരവിന്ദ്, ശശികുമാര്‍ , വൈശാഖ് കൃഷ്ണന്‍, സതീഷ്, പ്രശാന്ത്, പ്രസാദ്,ബിനു,അനിതാ കൃഷ്ണമൂര്‍ത്തി, ഷിബു, ചിത്ര, നീന   എന്നിവരും മേഴ്‌സി കോളജ് പിജി അധ്യാപികമാരായ മെറിന്‍, സൗമ്യ, കാംപ്് ലീഡര്‍ ശരണ്യ,  വൈല്‍ഡ്‌ലൈഫ് പ്രൊട്ടക്ഷന്‍ സൊസൈറ്റിയിലെ എസ് .ഗുരുവായൂരപ്പന്‍ എന്നിവരുടെ നേതൃത്വത്തിലാണ്ആദ്യ ഘട്ട പഠനം നടത്തിയത്.  പഞ്ചായത്തു മുഴുവന്‍ പഠനം വ്യാപിപ്പിക്കാന്‍ ആശ്രയത്തോടൊപ്പം സഹരിക്കാന്‍ താല്പര്യമുള്ള സംഘടനകളും വിദ്യാഭ്യാസ സേവന സ്ഥാപനങ്ങളും 04923262883, 9447700321, 9048719107,9895345623 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണെന്നും ആശ്രയം ഭാരവാഹികള്‍ അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss