|    Oct 23 Tue, 2018 7:17 am
FLASH NEWS
Home   >  Todays Paper  >  page 12  >  

മുതലപ്പൊഴി ഹാര്‍ബറിലെ അപകടങ്ങള്‍ : പരിഹാരവുമായി മല്‍സ്യത്തൊഴിലാളികള്‍

Published : 25th September 2017 | Posted By: fsq

 

എം എം അന്‍സാര്‍

കഴക്കൂട്ടം: സുരക്ഷാ ഭീഷണി നിലനില്‍ക്കുന്ന പെരുമാതുറ മുതലപ്പൊഴി ഫിഷിങ് ഹാര്‍ബര്‍ അപകടരഹിതമാക്കുന്നതിനു നൂതന മാര്‍ഗവുമായി പരമ്പരാഗത മല്‍സ്യത്തൊഴിലാളികള്‍. നിര്‍മാണം തുടങ്ങി 15 വര്‍ഷത്തിനിടെ തുറമുഖവുമായി ബന്ധപ്പെട്ടുണ്ടായ അപകടങ്ങളില്‍ 40ഓളം പേര്‍ മരിച്ചിരുന്നു. അപകടങ്ങള്‍ മറികടക്കാന്‍ നിര്‍മാണം പലതവണ നിര്‍ത്തിവച്ചിരുന്നു. പുതിയ പുതിയ പഠനങ്ങള്‍ നടത്തി വീണ്ടും നിര്‍മാണം ആരംഭിക്കുമ്പോഴും ഈ അഴിമുഖത്ത് ആഞ്ഞടിക്കുന്ന തിരമാലയില്‍ പെട്ട് മല്‍സ്യത്തൊഴിലാളികള്‍ക്ക് അപകടങ്ങള്‍ സംഭവിച്ചിരുന്നു. ഐഐടി മദ്രാസ് ഉള്‍പ്പെടെ രാജ്യത്തെ വിവിധ ഏജന്‍സികള്‍ പഠനം നടത്തി വിജയം കാണാത്ത സാഹചര്യത്തിലാണു പരമ്പരാഗത മല്‍സ്യത്തൊഴിലാളികളും തദ്ദേശ വാസികളും പരിഹാരവുമായി മുന്നോട്ടുവന്നത്. തുറമുഖത്തില്‍ നിലവിലുള്ള മൂന്ന് പുലിമുട്ടുകളില്‍ രണ്ടെണ്ണം 400 മീറ്റര്‍ നീളമുള്ളതാണ്. തുറമുഖത്തിന്റെ വടക്കുഭാഗത്തുള്ള മൂന്നാമത്തെ പുലിമുട്ടിന്റെ നീളം 150 മീറ്ററും. മധ്യഭാഗത്തുള്ള 400 മീറ്റര്‍ പുലിമുട്ടിന്റെ നീളം 240 മീറ്ററായി കുറയ്ക്കാനും നിലവിലുള്ള പുലിമുട്ടുകളുടെ വടക്ക് പുതുതായി ചെറിയ പുലിമുട്ട് നിര്‍മിക്കാനും മല്‍സ്യത്തൊഴിലാളികള്‍ നിര്‍ദേശിക്കുന്നു. ഇങ്ങനെ മാറ്റംവരുത്തുമ്പോള്‍ അഴിമുഖത്തേക്കു തിരയടിച്ച് അപകടങ്ങള്‍ ഉണ്ടാവില്ല. തെക്കുപടിഞ്ഞാറന്‍, വടക്കുകിഴക്കന്‍ മണ്‍സൂണ്‍ കാലങ്ങളില്‍ അഴിമുഖത്തടിക്കുന്ന തിരകളുടെ ശക്തികുറയ്ക്കാന്‍ പുലിമുട്ടുകള്‍ക്കു മാറ്റംവരുത്തിയാല്‍ സാധിക്കുമെന്നും മല്‍സ്യത്തൊഴിലാളികള്‍ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss