|    Oct 18 Thu, 2018 11:20 pm
FLASH NEWS

മുണ്ടേരി ഉപതിരഞ്ഞെടുപ്പ് : എല്‍ഡിഎഫിന് ജയം

Published : 16th September 2017 | Posted By: fsq

 

കല്‍പ്പറ്റ: നഗരസഭയിലെ മുണ്ടേരി വാര്‍ഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എടഗുനിവയല്‍ ബിന്ദു 92 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. 404 വോട്ടുകളാണ് ബിന്ദുവിന് ലഭിച്ചത്. യുഡിഎഫിലെ ശ്രീജയ്ക്ക് 312 വോട്ട് ലഭിച്ചു. ബിജെപിയിലെ അംബികയ്ക്ക് 22 വോട്ടും സ്വതന്ത്രയ്ക്ക് ഏഴു വോട്ടും ലഭിച്ചു. ആകെ 883 വോട്ടര്‍മാരില്‍ 745 പേര്‍ വോട്ട് രേഖപ്പെടുത്തി. എല്‍ഡിഎഫ് കൗണ്‍സിലര്‍ ഒ സി പുഷ്പ സര്‍ക്കാര്‍ ജോലി കിട്ടിയതിനെ തുടര്‍ന്ന് രാജിവച്ച ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. പോള്‍ ചെയ്ത 745 വോട്ടില്‍ 404ഉം എല്‍ഡിഎഫിന് ലഭിച്ചു. യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന എം സി ശ്രീജയ്ക്ക് 312 വോട്ടും ബിജെപി സ്ഥാനാര്‍ഥി അംബികയ്ക്ക് 22 വോട്ടുമാണ് ലഭിച്ചത്. 28 അംഗ നഗരസഭയില്‍ എല്‍ഡിഎഫിന് 12 അംഗങ്ങളാണുള്ളത്. വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ കല്‍പ്പറ്റ ടൗണിലും മുണ്ടേയിലും പ്രകടനം നടത്തി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss