|    Oct 21 Sat, 2017 6:46 am
FLASH NEWS

മുണ്ടൂര്‍ പൂതനൂര്‍ പ്രഭാകരന്‍ വധക്കേസ്: ഒന്നാം പ്രതിക്ക് പതിനാറര വര്‍ഷം തടവ്

Published : 6th November 2016 | Posted By: SMR

പാലക്കാട്:മുണ്ടുര്‍ പട്ടത്തൊടി പൂതനൂര്‍ പ്രഭാകരന്‍ (39) വധക്കേസിലെ ഒന്നാം പ്രതി രാധ എന്ന രാധാകൃഷ്ണന്‍ വിവിധ വകുപ്പുകളിലായി  പതിനാറര വര്‍ഷത്തിനും മറ്റ് പ്രതികളായ ടി.എസ്.രതീഷ്, കെകെരാജു(കൃഷ്ണന്‍ കുട്ടി), ഇവികുമാരന്‍ (വിജയന്‍), ഇ.എംകുട്ടന്‍ (അജേഷ്) , ജി.രജീഷ് (മോനു), ഇ.കെ.സുരേഷ് എന്നിവരെ പതിമൂനര വര്‍ഷം വീതവും തടവിന് ശിക്ഷിച്ചു. പാലക്കാട് അഡീഷനല്‍ സെഷന്‍സ് കോടതി -3 ജഡ്ജി എം.ബി.സ്‌നേഹല—തയാണ് ശിക്ഷ വിധിച്ചത്. 2011 മാര്‍ച്ച് 25ന് രാത്രി എട്ടരക്ക് മുണ്ടൂര്‍ പൂതനൂര്‍ ചെറിയകുന്നപ്പുള്ളിക്കാവ് കുമ്മാട്ടിയോടനുബന്ധിച്ച് വേലകള്‍ കടന്നു പോകുന്നതിലെ തര്‍ക്കത്തിനിടെ കിഴക്കേക്കര ദേശവേലയോടൊപ്പം വന്ന പ്രതി—കള്‍ പട്ടത്തൊടി – അകമ്പാടം ദേശവേലകള്‍ക്കൊപ്പം വന്നവരെ അക്രമിച്ചതില്‍ തലക്ക് ഗുരുതര പരിക്കേറ്റാണ് പ്രഭാകരന്‍ മരിച്ചത്. സംഭവത്തില്‍ പട്ടത്തൊടി -അകമ്പാടം വേലകളിലെ ദീപക്, രവീന്ദ്രന്‍, ഗിരീഷ്. മോഹനന്‍, അരവിന്ദാക്ഷന്‍, ഷിജു എന്നിവര്‍ക്കും പരിക്കേറ്റു.  എല്ലാ പ്രതികളും 30,500 രൂപ വീതം പിഴയടക്കണം. അടച്ചില്ലെങ്കില്‍ ഒന്നരകൊല്ലവും ഏഴ് ദിവസവും അധിക ശിക്ഷ അനുഭവിക്കണം. കേസിലെ അഞ്ചാം പ്രതി കെകെഉണ്ണിക്കുട്ടന്‍ എന്ന നാരായണന്‍കുട്ടി ഏഴാം പ്രതി പിഎസ്‌വാസുദേവന്‍ , പത്താം പ്രതി എം.മണികണ്ഠന്‍ എന്ന മണി എന്നിവരെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെ വിട്ടു. പിഴസംഖ്യയില്‍ നിന്നും ഒരു ലക്ഷം രൂപ പ്രഭാകരന്റെ ആശ്രിതര്‍ക്കു കൊടുക്കുവാനും കോടതി ഉത്തരവിട്ടു. കോങ്ങാട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഹേമാംബിക നഗര്‍ എസ്‌ഐ കെഎശശിധരനാണ് തുടരന്വേഷണം നടത്തിയത്. പത്ത് മാസമായി നട—ന്നു വരുന്ന വിചാരണയില്‍ പോസിക്യൂഷന്‍ ഭാഗം 34 സാക്ഷികളെ വിസ്തരിച്ചു. 71 രേഖകളും 19 മെറ്റീരിയല്‍ ഒബ്ജക്റ്റ്‌സുകളും പ്രോസിക്യൂഷന്‍ ഹാജരാക്കി. പ്രതിഭാഗം മൂന്ന് സാക്ഷികളെ വിസ്തരിക്കുകയും 16 രേഖകള്‍ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ മുഹമ്മദാലി മറ്റാംതടം ഹാജരായി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക