|    Jun 22 Fri, 2018 12:41 pm
FLASH NEWS
Home   >  Kerala   >  

മുണ്ടുടുത്ത മോദിയല്ല, മുണ്ടുടുത്ത മമതയാണ് പിണറായി:സുരേന്ദ്രന്‍

Published : 17th January 2017 | Posted By: mi.ptk

ksurendran

തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായി വിജയന്‍ വികസന വിരോധിയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍.അസഹിഷ്ണുതയിലൂടെ നാടിനെ പുറകോട്ടടിക്കുന്ന വികസന വിരോധിയാണ് പിണറായിയെന്നും സുരേന്ദ്രന്‍ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചു.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:
കലോല്‍സവ വേദിയില്‍ ബി. ജെ. പിയുടെ അസഹിഷ്ണുത വിളമ്പുന്ന പിണറായി തനി നിലവാരമില്ലാത്ത രാഷ്ട്രീയമാണ് കളിക്കുന്നത്. തസ്‌ലിമാ നസ്‌റീമിന്റെ കാര്യത്തിലും സക്കറിയയുടെ കാര്യത്തിലും ടി. പി. ശ്രീനിവാസന്റെ കാര്യത്തിലും സ്വന്തം പാര്‍ട്ടിയുടെ സഹിഷ്ണുത നാം കണ്ടതാണല്ലോ. പിന്നെ ഇന്ത്യാ ടുഡേയുടെ കോണ്‍ക്ലേവില്‍ നിന്ന് പ്രൈമറി സ്‌കൂള്‍ കുട്ടികളെപ്പോലെ കൊതിക്കെറുവ് കാണിച്ച് ഇറങ്ങിപ്പോയ ആളാണ് ഇദ്ദേഹം. കേരളത്തിന്റെ വികസനമായിരുന്നല്ലോ അവിടുത്തെ അജണ്ഡ. സത്യത്തില്‍ മുണ്ടുടുത്ത മോദിയല്ല മുണ്ടുടുത്ത മമതയാണ് പിണറായി. സ്വന്തം അസഹിഷ്ണുതയിലൂടെ നാടിനെ പുറകോട്ടടിപ്പിക്കുന്ന വികസന വിരോധി.

surendran-post

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss