|    Mar 29 Wed, 2017 3:00 pm
FLASH NEWS

മുണ്ടയ്ക്കല്‍ മോഷണം: ഒരാള്‍ കൂടി അറസ്റ്റില്‍

Published : 12th October 2016 | Posted By: Abbasali tf

കൊല്ലം: മുണ്ടയ്ക്കല്‍ ഭരണിക്കാവ് തെക്കേവിള തെക്കേക്കുറ്റിയില്‍ മണിയുടെ വീട്ടില്‍നിന്ന് 24.5 പവന്‍ കവര്‍ന്ന സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. നുജുമുദ്ദീന്റെ സഹോദരന്‍ കേസിലെ മൂന്നാം പ്രതിയായ ഷാജിയാണ് അറസ്റ്റിലായത്. അതേസമയം, മോഷണം പോയ  സ്വര്‍ണവും പണവും കണ്ടെടുത്തു. അറസ്റ്റിലായ നുജുമുദ്ദീന്‍ നല്‍കിയ വിവരപ്രകാരം തിരുവനന്തപുരത്തെ ജുവലറിയില്‍ വില്‍പ്പന നടത്തിയ 23 ഗ്രാം സ്വര്‍ണം കണ്ടെടുത്തു. തിരുവനന്തപുരത്തെ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ ബാക്കി സ്വര്‍ണം വില്‍പ്പന നടത്തി ലഭിച്ച 2,30,500 രൂപ നുജുമുദ്ദീന്റെ സഹോദരന്‍ കേസിലെ മൂന്നാം പ്രതിയായ ഷാജിയെ ഏല്‍പ്പിച്ചിരിക്കുകയായിരുന്നു. കരുനാഗപ്പള്ളിയിലെ വാടകവീട്ടില്‍ സൂക്ഷിച്ചിരുന്ന പണം കണ്ടെടുത്തു. തുടര്‍ന്ന് ഷാജിയെ പോലിസ് അറസ്റ്റ് ചെയ്യുകയായിരുന്നു. നുജുമുദ്ദീന്റെ കാമുകി ആരിഫ വഴിയായിരുന്നു സ്വര്‍ണം വിറ്റത്. ഷാജിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മൂവരേയും കൂടുതല്‍ തെളിവെടുപ്പിനായി കസ്റ്റഡിയില്‍ വാങ്ങുമെന്ന് ഇരവിപുരം സിഐ പറഞ്ഞു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day