|    Sep 21 Thu, 2017 7:24 pm
FLASH NEWS

മുണ്ടയ്ക്കല്‍ തീരത്തെ കടല്‍ഭിത്തി ബലപ്പെടുത്താനുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതായി എംഎല്‍എ

Published : 15th July 2017 | Posted By: fsq

 

കൊല്ലം: കടല്‍ക്ഷോഭത്തില്‍ തകര്‍ന്ന മുണ്ടയ്ക്കല്‍ പാപനാശനം തീരത്തെ കടല്‍ഭിത്തി ബലപ്പെടുത്താനുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതായി എം നൗഷാദ് എംഎല്‍എ അറിയിച്ചു. ജില്ലയില്‍ വാവുബലിതര്‍പ്പണം നടക്കുന്ന പ്രധാന സ്‌നാനഘട്ടങ്ങളില്‍  ഒന്നാണിത്. ശക്തമായ കാലവര്‍ഷത്തെ തുടര്‍ന്ന് രൂക്ഷമായ കടലാക്രമണത്തിലാണ് പാപനാശനം തീരത്തെ കടല്‍ഭിത്തിക്ക് ബലക്ഷതമുണ്ടായത്. വിഷയം താന്‍ നിയമസഭയില്‍ ഉന്നയിച്ചതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ വെള്ളെപ്പൊക്ക ദുരിതാശ്വാസ പദ്ധതിയില്‍പ്പെടുത്തി അടിയന്തര സഹായമായി 46  ലക്ഷം രൂപ അനുവദിച്ചത്.  കര്‍ക്കിടക വാവായ 22 നു മുമ്പ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുമെന്ന് ഇറിഗേഷന്‍ വകുപ്പ് അധികൃതര്‍  ഉറപ്പ് നല്‍കിയിട്ടുണ്ടെന്നു നൗഷാദ് പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക