|    Nov 20 Mon, 2017 6:02 am
FLASH NEWS

മുണ്ടയ്ക്കല്‍ ചായക്കട മുക്കിലെ മദ്യ ഷാപ്പിനെതിരേ പ്രക്ഷോഭം

Published : 3rd August 2017 | Posted By: fsq

 

കൊല്ലം: ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട പോലിസ് ബിവറേജസ് കോര്‍പറേഷന്റെ ഔട്ട്‌ലെറ്റിന് സംരക്ഷണം നല്‍കാന്‍ നില്‍ക്കുന്നത് നാണക്കേടാണെന്ന് ഡിസിസി പ്രസിഡന്റ് ബിന്ദുകൃഷ്ണ പറഞ്ഞു.കൊല്ലം മുണ്ടയ്ക്കല്‍ ചായക്കട മുക്കിന് സമീപം ജനവാസ കേന്ദ്രത്തില്‍ മദ്യഷാപ്പ് തുടങ്ങുന്നതിനെതിരേ ജനകീയ സമര സമിതിയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന പ്രക്ഷോഭങ്ങളുടെ ആറാം ദിന സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. സമര സമിതി കണ്‍വീനര്‍ രാജന്‍ അധ്യക്ഷത വഹിച്ചു. ഡി സി സി വൈസ് പ്രസിഡന്റ് എസ് വിപിനചന്ദ്രന്‍, ജനറല്‍ സെക്രട്ടറി എം എം  സഞ്ജീവ് കുമാര്‍, ജോസഫ് കുരുവിള, രൂപേഷ്, കൗണ്‍സിലര്‍മാരായ ഗിരിജ സുനില്‍, സന്ധ്യ ബൈജു, കുരുവിള ജോസഫ്, കെ എസ് ജോണ്‍സണ്‍, ജി ആര്‍ കൃഷ്ണ കുമാര്‍,  സുമിത്ര, വസന്തന്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക