|    Nov 21 Wed, 2018 5:14 am
FLASH NEWS

മുണ്ടത്തിക്കോട്-മെഡി.കോളജ് റോഡ് നിര്‍മാണം: എംഎല്‍എയെ കേസില്‍ കക്ഷിചേര്‍ത്തു

Published : 4th August 2018 | Posted By: kasim kzm

തൃശൂര്‍: തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജിലേയ്ക്കുള്ള പ്രധാന റോഡായ മുണ്ടത്തിക്കോട്-മെഡിക്കല്‍ കോളജ് റോഡിന്റെ നിര്‍മാണം പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് അനില്‍ അക്കര എംഎല്‍എ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി നിലവിലുള്ള കേസ്സില്‍ കക്ഷി ചേര്‍ത്ത് ഫയലില്‍ സ്വീകരിച്ചു.
2016-2017 സാമ്പത്തിക വര്‍ഷം വടക്കാഞ്ചേരി നിയമസഭാമണ്ഡലത്തിന് അനുവദിച്ച 1.5 കോടി ഉപയോഗിച്ചാണ് ഈ റോഡ് ബിഎംആന്റ് ബിസി മോഡലില്‍ റീടാറിങ് നടത്തുന്നത്. ഒരു വര്‍ഷം മുമ്പ് ഭരണാനുമതി ലഭിച്ച് ടെന്‍ഡര്‍ നടപടി പൂര്‍ത്തീകരിച്ചെങ്കിലും നിലവിലുള്ള കരാറുകാരന്‍ എസ്റ്റിമേറ്റ് നിരക്കിനേക്കാള്‍ കൂടുതല്‍ നിരക്കില്‍ ടെന്‍ഡര്‍ ക്വോട്ട് ചെയ്തതു കൊണ്ട് പിഡബ്യുഡി കരാറുകാരനുമായി എഗ്രിമെന്റ്‌വച്ച് റോഡ് നിര്‍മാണം തുടങ്ങുന്നതിനുള്ള ഉത്തരവ് നല്‍കിയില്ല. ഇതിനെ തുടര്‍ന്ന് നിലവിലുള്ള കരാറുകാരന്‍ തനിക്ക് പ്രവൃത്തി ഏല്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ കേസ് ഹൈക്കോടതി മാസങ്ങളായി പരിഗണിച്ച് വരികയാണെങ്കിലും കേസ് തീര്‍പ്പാക്കിയിരുന്നില്ല.ഇതിനെ തുടര്‍ന്നാണ് അനില്‍ അക്കര എംഎല്‍എ കേസില്‍ കക്ഷി ചേരാന്‍ ഹൈക്കോടതിയില്‍ അപേക്ഷ നല്‍കിയത്. കേസ് അടുത്ത ആഴ്ച്ച വീണ്ടും പരിഗണിക്കും.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss