|    Jan 16 Mon, 2017 8:41 pm
FLASH NEWS

മുണ്ടക്കയത്ത് ആളുമാറി ഗുണ്ടാ ആക്രമണം; യുവാവിന് പരിക്ക്

Published : 1st September 2016 | Posted By: SMR

മുണ്ടക്കയം: മുണ്ടക്കയത്ത് ആളുമാറി ഗുണ്ടാ അക്രമണം. തൊടുപുഴ സ്വദേശിക്കു കമ്പിവടിക്ക് അടിയേറ്റു.
മുണ്ടക്കയം ടൗണിനു സമീപം അത്യാലില്‍ പ്ലാസ ഷോപിങ് കോംപ്ലക്‌സിലെ ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ പോയ തൊടുപുഴ പുത്തന്‍ വീട്ടില്‍ സുകുമാരന്റെ മകന്‍ അനീഷി(30)നാണ് പത്തംഗ സംഘത്തിന്റെ മര്‍ദ്ദനമേറ്റത്. ചൊവ്വാഴ്ച രാത്രി എട്ടോടെയാണു സംഭവം. അനീഷിന്റെ സഹോദരിയുടെ വിവാഹം ക്ഷണിക്കുന്നതിനാണ് അനീഷും സുഹൃത്തുക്കളായ പാര്‍ഥസാരഥി, സോണി എന്നിവര്‍ മുണ്ടക്കയത്ത് എത്തിയത്. ഹോട്ടലില്‍ ഭക്ഷണം കഴിക്കുന്നതിനായി നടന്നു നീങ്ങുന്നതിനിടെ മൂന്നംഗ ഗുണ്ടാ സംഘം പിന്തുടര്‍ന്നു വന്ന് മറ്റൊരാളുടെ പേരു കൂട്ടി വിളിച്ചപ്പോള്‍ താനല്ലന്നും ആളുമാറിയെന്നും പറഞ്ഞ് മുന്നോട്ടു നടന്നു.
എന്നാല്‍ സംഘത്തിലൊരാള്‍ അനീഷിനെ പിടിച്ചു നിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നു. ആക്രമണത്തെ തുടര്‍ന്ന് താഴെ വീണതോടെ കമ്പി വടികൊണ്ടു ഒരാള്‍ അനീഷിന്റെ വലതു കൈയില്‍ അടിക്കുകയും ചവിട്ടുകയും ചെയ്തു. തടസ്സം പിടിക്കാനെത്തിയ സുഹൃത്തുക്കളെയും മര്‍ദിച്ചു. തൊട്ടുപിന്നാലെ എത്തിയ മറ്റു ഏഴോളം പേരും ഇവരെ മര്‍ദ്ദിച്ചു.
കൈക്കു പൊട്ടലേറ്റ അനീഷ് 35ാംമൈലിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടിയെത്തിയതറിഞ്ഞ് സംഘം അവിടെ എത്തുകയും ആളുമാറിയതാണന്നും പൊലിസില്‍ കേസ് കൊടുക്കരുതെന്നും നഷ്ട പരിഹാരം നല്‍കാമെന്നും ഇവര്‍ പറഞ്ഞതായി അനീഷ് പറഞ്ഞു. ജെയ്പ്പൂരില്‍ ആയുര്‍വേദ തെറാപ്പിസ്റ്റാണ് പരിക്കേറ്റ അനീഷ്. സംഭവം സംബന്ധിച്ച് മുണ്ടക്കയം പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 28 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക