|    Aug 20 Sun, 2017 4:06 am
FLASH NEWS

മുണ്ടക്കയത്തും പെരുവന്താനത്തും എക്‌സൈസ് റെയ്ഡ്; കഞ്ചാവുമായി മൂന്നുപേര്‍ പിടിയില്‍

Published : 7th August 2017 | Posted By: fsq

 

മുണ്ടക്കയം: മുണ്ടക്കയത്തും പെരുവന്താനത്തും കഞ്ചാവുമായി മൂന്നുപേരെ എക്‌സൈസ് പിടികൂടി. ഒരു കിലോയിലധികം കഞ്ചാവുമായാണ് യുവാവിനെ മുണ്ടക്കയത്ത് എക്‌സൈസ് അറസ്റ്റ് ചെയ്തത്. ഫോര്‍ട്ട് കൊച്ചി ചെള്ളായികടവ് സക്കീര്‍ മുഹമ്മദ് (27) ആണ് അറസ്റ്റിലായത്. ഇന്നലെ രാവിലെ 11ഓടെ മുണ്ടക്കയം ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കമ്പത്തു നിന്ന് കഞ്ചാവു വാങ്ങി എറണാകുളത്തേയ്ക്കു മടങ്ങുമ്പോള്‍ പിടിയിലാവുകയായിരുന്നു. ഇയാള്‍ മുമ്പും രണ്ടു കിലോ കഞ്ചാവുമായി പിടിയിലായിട്ടുണ്ടെന്നും കൊച്ചിയില്‍ പോലിസുകാരനെ കുത്തിപ്പരിക്കേല്‍പ്പിച്ചത് ഉള്‍പ്പെടെ നിരവധി ക്രമിനല്‍ കേസില്‍ പിടിയിലായ ആളാണെന്നും എക്‌സൈസ് അധികൃതര്‍ പറഞ്ഞു. രഹസ്യ വിവരത്തെ തുടര്‍ന്നാണ് ഇന്നലെ ബസ് സ്റ്റാന്‍ഡില്‍ എക്‌സൈസ് സംഘം പരിശോധന നത്തിയത്. ഇന്‍സ്‌പെക്ടര്‍ കെ ഡി സതീശന്‍, പ്രിവന്റീവ് ഓഫിസര്‍ പി എ നജീബ്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ കെ ജെ നിമേഷ്, സഹീര്‍, രഞ്ജിത്ത് കൃഷ്ണ, രാജേഷ് കുമാര്‍, സന്തോഷ് കുമാര്‍, മുഹമ്മദ് അഷറഫ്, എം ടി അജിമോന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.വിദ്യാര്‍ഥികള്‍ക്കു കഞ്ചാവു വില്‍പ്പന നടത്തിയിരുന്ന രണ്ടുപേര്‍ എക്‌സൈസിന്റെ വ്യത്യസ്ഥ റെയ്ഡുകളില്‍ പിടിയിലായി. പെരുവന്താനം പുത്തന്‍പുരക്കല്‍ സുഭാഷ് ദാസ് (42), കന്യാകുമാരി കുലശേഖരം അരമനം വീട്ടില്‍ രാജന്‍ ജോണ്‍സണ്‍ (46) എന്നിവരെയാണ് കോട്ടയം എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് മുണ്ടക്കയം മേഖലയില്‍ നിന്ന് പിടികൂടിയത്. മേഖലയില്‍ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് കഞ്ചാവു അടക്കം ലഹരി വില്‍പ്പന നടത്തുന്നത് തടയാന്‍ കോട്ടയം എക്‌സൈസ് ഡപ്യൂട്ടി കമ്മീഷണര്‍ നല്‍കിയ നിര്‍ദേശത്തെ തുടര്‍ന്നാണ് രണ്ടുപേര്‍ വലയിലായത്. ഇവരുടെ കൈയില്‍ നിന്ന് നിരവധി കഞ്ചാവു പൊതി പിടിച്ചെടുത്തിട്ടുണ്ട്. സ്‌ക്വാഡ് അംഗം കെ എന്‍ സുരേഷ്‌കുമാര്‍, പ്രിവന്റീവ് ഓഫിസര്‍ ടി എച്ച് ഷഫീഖ്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ കെ എന്‍ അജിത്കുമാര്‍, കെ എന്‍ ജോജോ, സുനില്‍കുമാര്‍ ഡ്രൈവര്‍ കെ ജെ സജി നേതൃത്വം നല്‍കി. പ്രതികളെ കോടതിയില്‍ ഹാജരാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക