|    Feb 21 Tue, 2017 6:19 am
FLASH NEWS

മുണ്ടക്കയം സ്റ്റേഷനില്‍ കൃത്യനിര്‍വഹണത്തിന് തടസ്സം

Published : 16th November 2016 | Posted By: SMR

മുണ്ടക്കയം: നിയമപാലനത്തിന് പോലിസിന്റെ അംഗബലം കുറയുന്നത് മൂലം മുണ്ടക്കയം ടൗണില്‍ ക്രമസമാധാനം സ്ഥാപിക്കുന്നതില്‍ വീഴ്ചകള്‍ ഉണ്ടാവുന്നതായി വിലയിരുത്തല്‍. ക്രിമിനലുകളുടേയും കഞ്ചാവ് കച്ചവടക്കാരുടേയും സാമൂഹിക വിരുദ്ധരുടേയും താവളമായി ടൗണും പ്രാന്തപ്രദേശങ്ങളും മാറുമ്പോള്‍ എണ്ണത്തില്‍ കുറവുള്ള സേനയെ ഉള്‍പ്പെടുത്തി നിയമപാലനം നടത്താന്‍ പോലിസ് പാടുപെടുകയാണ്. വൈകീട്ട് 3.30നു ശേഷം സ്‌കൂള്‍ സമയത്ത് ടൗണില്‍ തിങ്ങിനിറഞ്ഞ തിരക്കിനിടയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നത് പതിവാണ്. ടൗണ്‍ ഉള്‍പ്പെടെ കൂട്ടിക്കല്‍, കോരുത്തോട് തുടങ്ങിയ വിസ്തൃതമാര്‍ന്ന പഞ്ചായത്ത് പ്രദേശങ്ങളില്‍ നിയമം കാക്കാന്‍ മലയോര മേഖലയില്‍ അനുവദിച്ച പോലിസുകാരുടെ ആകെ എണ്ണം 31 ആണ്. 1990ന് ശേഷം അംഗബലം വര്‍ധിപ്പിക്കല്‍ ഉണ്ടായിട്ടില്ല.31 പോലിസുകാരുണ്ടെങ്കില്‍ സ്‌റ്റേഷന്‍ പ്രവര്‍ത്തനം സുഗമമായി നടക്കുമെങ്കിലും ഇപ്പോള്‍ ആകെയുള്ളത് 10ല്‍ താഴെ മാത്രം. ഇത്രയും പോലിസുകാരെ ഉപയോഗിച്ച് ക്രമസമാധാന പരിപാലനം നടത്തുകയെന്നത് സ്‌റ്റേഷന്‍ ഓഫിസര്‍ക്ക് ഭാരിച്ച ചുമതലയായി മാറിയിരിക്കുകയാണ് 31 പേരില്‍ ആറു പേര്‍ അവധിയിലാണ്. ആറുപേരെ ശബരിമല ട്യൂട്ടിക്കായും നിയോഗിച്ചു. രണ്ടു പേര്‍ മറ്റു സ്‌റ്റേഷനിലേയ്ക്ക് മാറിയെങ്കിലും പകരം ആളെ നിയമിച്ചില്ല. ദിവസം നാലുപേരെ ഡിവൈഎസ്പി, സിഐ ഓഫിസുകളിലേയ്ക്ക് ട്യൂട്ടിക്കായി നിയോഗിക്കണം. ശേഷിച്ച 10ല്‍ താഴെ പോലിസുകര്‍ മാത്രമാണ് ഒരു ദിവസം സ്‌റ്റേഷനില്‍ ഉണ്ടാവുന്നത്  സമീപ പ്രദേശങ്ങളെ കൂടാതെ കൂട്ടിക്കല്‍ പഞ്ചായത്തിലെ കോലാഹലമേട് അടക്കമുള്ള സ്ഥലങ്ങളും ഈ സ്‌റ്റേഷന്റെ അധീനതയിലാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക