|    Mar 30 Thu, 2017 4:37 pm
FLASH NEWS

മുണ്ടക്കയം സമ്പൂര്‍ണ വെളിയിട മലമൂത്ര വിസര്‍ജന രഹിത പഞ്ചായത്ത്

Published : 30th September 2016 | Posted By: Abbasali tf

മുണ്ടക്കയം: മുണ്ടക്കയം ഗ്രാമപ്പഞ്ചായത്ത് സമ്പൂര്‍ണ വെളിയിട മലമൂത്ര വിസര്‍ജന രഹിത പഞ്ചായത്തായി പ്രഖ്യാപിച്ചു. ശുചിത്വ മിഷനും ഗ്രാമപ്പഞ്ചായത്തും ചേര്‍ന്ന് 255 കക്കൂസില്ലാത്ത ഗുണഭോക്താക്കളെ തിരഞ്ഞെടുത്തിരുന്നു. ഇതു യാഥാര്‍ഥ്യമാവുന്നതോടെ സമ്പൂര്‍ണ വെളിയിട മലമൂത്ര വിസര്‍ജന പഞ്ചായത്തായി മാറുകയാണ്. ഇതിന്റെ കാഞ്ഞിരപ്പള്ളി താലൂക്കിലെ ആദ്യ പഞ്ചായത്തെന്ന പ്രഖ്യാപനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ ജോസഫ് നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് നസീമ ഹാരിസ്, ത്രിതല പഞ്ചായത്തംഗംങ്ങളായ അജിത രതീഷ്, ലീലാമ്മ കുഞ്ഞുമോന്‍, പി ജി വസന്ത കുമാരി, ജിജി നിക്കോളാസ്, വല്‍സമ്മ തോമസ്, ഷീബാ ദിഫായിന്‍, ഫ്‌ളോറി ആന്റണി, രജനി ഷാജി, ജെസി ബാബു, മറിയാമ്മ ആന്റണി, കെ സി സുരേഷ്, ആശാ അനീഷ്, സൂസമ്മ മാത്യു, മാത്യു എബ്രഹാം, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ സുപ്രഭ രാജന്‍, പഞ്ചായത്ത് സെക്രട്ടറി കെ സെന്‍കുമാര്‍, ജീവനക്കാരയ അജേഷ്, ആന്‍സി, സക്കീര്‍, മനരാജു, ഷൈനി വിജയന്‍ സംസാരിച്ചു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day