|    Jul 23 Mon, 2018 5:56 am
FLASH NEWS

മുണ്ടകന്‍ പാടശേഖരത്തില്‍ നെല്‍കൃഷി പുനരാരംഭിച്ചു

Published : 24th September 2017 | Posted By: fsq

 

പത്തനംതിട്ട: ഓമല്ലൂര്‍ പഞ്ചായത്തിലെ മുണ്ടകന്‍ പാടശേഖരത്തില്‍ നെല്‍കൃഷി പുനരാരംഭിച്ചു. ഒരു ദശകത്തോളം തരിശായി കിടന്ന ഓമല്ലൂര്‍ പഞ്ചായത്തിലെ പടിഞ്ഞാറെ            മുണ്ടകന്‍ പാടത്തെ കതിരണിയിക്കുന്നതിനുള്ള പദ്ധതിക്ക് തുടക്കമായി. 25 ഏക്കര്‍ നിലത്തിലാണ് ഓമല്ലൂര്‍ പടിഞ്ഞാറെ മുണ്ടകന്‍ നെല്‍കൃഷി വികസന സംഘത്തിന്റെയും ഗ്രാമപ്പഞ്ചായത്തിന്റെയും പത്തനംതിട്ട സെന്‍ട്രല്‍ റോട്ടറി ക്ലബ്ബിന്റെയും കൃഷി വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ കൃഷിയിറക്കുന്നത്. 25 ഏക്കര്‍ നിലമൊരുക്കുന്നതിന് രണ്ടര ലക്ഷം രൂപ നെല്‍കൃഷി വികസന സംഘവും റോട്ടറി ക്ലബ്ബും ചെലവഴിച്ചു. നെല്‍കൃഷിയുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ തുക ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകളും കൃഷിവകുപ്പും നല്‍കും. പൂര്‍ണമായും ജൈവ രീതിയില്‍ നെല്ല് വിളയിപ്പിച്ചെടുക്കുന്നതിനാണ് തീരുമാനിച്ചിട്ടുള്ളത്.  പടിഞ്ഞാറെ മുണ്ടകന്‍ പാടത്ത് പൂര്‍ണമായും കൃഷിയിറക്കിടതിനുശേഷം കിഴക്കേ മുണ്ടകന്‍ പാടത്തും ഓമല്ലൂര്‍ ഗ്രാമപ്പഞ്ചായത്തിലുള്ള എല്ലാ പാടശേഖരങ്ങളിലും കൃഷിയിറക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. ജലസംഭരണ വ്യവസ്ഥ പുനസ്ഥാപിക്കാനും കാര്‍ബണ്‍, നൈട്രജന്‍, ഓക്സിജന്‍ സന്തുലനം നിലനിര്‍ത്തുന്നതിനും നെല്‍വയലുകളില്‍ കൃഷിയിറക്കിയേ തീരൂ എന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് ഓമല്ലൂരിലെ കര്‍ഷകര്‍ പടിഞ്ഞാറെ മുണ്ടകന്‍ നെല്‍കൃഷി വികസന സംഘം രൂപീകരിച്ച് പത്തനംതിട്ട സെന്‍ട്രല്‍ റോട്ടറി ക്ലബ്ബിന്റെയും ഗ്രാമപ്പഞ്ചായത്തിന്റെയും കൃഷി വകുപ്പിന്റെയും സഹായത്തോടെ കൃഷിയിറക്കുന്നതിനുള്ള നടപടി തുടങ്ങിയത്. റോട്ടറി പ്രസ്ഥാനം നടപ്പാക്കുന്ന റീപ്പ് എന്ന പദ്ധതിയുടെ ഭാഗമായാണ് നെല്‍കൃഷി പുനരുജ്ജീവനത്തിനുള്ള സഹായം നല്‍കുന്നത്് ഓമല്ലൂര്‍ കുരിശ് ജങ്്ഷനു സമീപമുള്ള പാടത്ത് ഞാറുനട്ട് പഞ്ചായത്ത് പ്രസിഡന്റ് ഗീതാ വിജയന്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ജെ ഇന്ദിരാദേവിയുടെ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ പി എസ് സുജിത്കുമാര്‍, കെ അമ്പിളി, നെല്‍കൃഷി വികസന സംഘം രക്ഷാധികാരി ഡോ. റാം മോഹന്‍, പ്രസിഡന്റ് പി ആര്‍ പ്രസന്നകുമാരന്‍ നായര്‍, കൃഷി ഓഫിസര്‍ ജാനറ്റ് ഡാനിയേല്‍, റോട്ടറി ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ സുരേഷ് മാത്യു, അഡൈ്വസര്‍ കെ പി രാമചന്ദ്രന്‍ നായര്‍, ഡിസ്ട്രിക്റ്റ് കോ-ഓഡിനേറ്റര്‍ ഡോ. പ്രമോദ് റോയി, നെല്‍കൃഷി വികസന സംഘം ഭാരവാഹികളായ പി ആര്‍ മോഹനന്‍ നായര്‍, കെ രാജശേഖരന്‍ നായര്‍ പങ്കെടുത്തു. ജൈവ കൃഷിയിലൂടെ ഇവിടെ വിളയുന്ന നെല്ല് സംസ്‌ക്കരിച്ച് അരിയാക്കി ഓമല്ലൂര്‍ ബ്രാന്റ് അരിയാക്കി ഉപഭോക്താക്കളിലെത്തും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss