|    Jan 23 Mon, 2017 12:10 pm
FLASH NEWS

മുട്ട ഉല്‍പാദനത്തില്‍ സ്വയംപര്യാപ്തത നേടും: മന്ത്രി

Published : 10th August 2016 | Posted By: SMR

തിരുവനന്തപുരം: സംസ്ഥാനം മുട്ട ഉല്‍പാദനത്തിലെങ്കിലും സ്വയംപര്യാപ്തത കൈവരിക്കുമെന്ന് വനം-മൃഗസംരക്ഷണ-ക്ഷീരവികസന മന്ത്രി കെ രാജു. കെപ്‌കോ നടപ്പാക്കുന്ന കുഞ്ഞുകൈകളില്‍ കോഴിക്കുഞ്ഞ്’പദ്ധതിയുടെ നാലാംഘട്ട ഉദ്ഘാടനം കോട്ടണ്‍ഹില്‍ ജിഎച്ച്എസ്എസില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
മറ്റു ഭക്ഷ്യവസ്തുക്കളുടെ കാര്യത്തില്‍ സ്വയംപര്യാപ്തമാവാന്‍ കഴിഞ്ഞിട്ടില്ല. മുട്ട ഉല്‍പാദനത്തില്‍ ഈ ലക്ഷ്യം നേടാന്‍ സര്‍ക്കാരിന്റെ എല്ലാവിധ സഹായങ്ങളും ഉണ്ടാവും. മുട്ടകള്‍ പിടിഎ മുഖാന്തരം സ്‌കൂളില്‍ തന്നെ ശേഖരിച്ച് ഉച്ചഭക്ഷണത്തോടൊപ്പം  ലഭ്യമാക്കാന്‍ നടപടികള്‍ എടുക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 24 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക