|    Dec 15 Sat, 2018 11:11 am
FLASH NEWS

മുട്ടിനു താഴെ മദ്യം വച്ചുകെട്ടി കടത്തിയ ആള്‍ പിടിയില്‍

Published : 8th June 2018 | Posted By: kasim kzm

വടകര: മുറീവിനു വച്ചു കെട്ടിയ പോലെ കാലിന്റെ മുട്ടിനു താഴെ ചുറ്റും മദ്യം അടുക്കി വെച്ച്  കടത്തുകയായിരുന്നയാള്‍ അറസ്റ്റില്‍.
18 കുപ്പി മാഹി നിര്‍മ്മിത വിദേശ മദ്യവുമായി പയ്യോളി പള്ളിക്കര സ്വദേശി രാരിത്താഴ രവിയെ(52)യാണ് വടകര ഡി.വൈ.എസ്.പി.യുടെ നേതൃത്വത്തിലുള്ള ഷാഡോ പൊലിസിന്റെ പിടിയിലായത്..അര ലിറ്ററിന്റെ 14 കുപ്പിയും,ഒരു ലിറ്ററിന്റെ നാലു കുപ്പി മദ്യവുമാണ് പിടികൂടിയത്. ഇരു കാല്‍ മുട്ടിനു താഴെയും മദ്യം വെച്ച് ബാന്‍ഡ് എയ്ഡ് കൊണ്ട് വരിഞ്ഞു കെട്ടിയ ശേഷം പാന്റ്‌സ് ധരിച്ചാല്‍ മദ്യ കടത്തുന്ന രീതി പരിശോധനയില്‍ കണ്ടെത്താനാകില്ല.
പുതിയ ബസ് സ്റ്റാന്‍ഡില്‍ ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെ ബസ്സിറങ്ങിയ ഇയ്യാളുടെ നടത്തത്തില്‍ സംശയം തോന്നിയതിനാലാണ് പോലീസ് പരിശോധന നടത്തിയത്.നേരത്തെ ഇയ്യാള്‍ക്കെതിരെ അബ്കാരി കേസ് നിലവിലുണ്ട്.വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss