|    Aug 20 Sun, 2017 1:34 pm
FLASH NEWS

മുട്ടാര്‍ പുഴയില്‍ ഒഴുകിയ ബാര്‍ജറുകള്‍ ചെളിയില്‍ പൂണ്ടു

Published : 8th August 2017 | Posted By: fsq

 

ഏലൂര്‍: ഫാക്ടിലേക്ക് അമോണിയ കൊണ്ടുവന്ന ബാര്‍ജറുകള്‍ കെട്ടഴിഞ്ഞ് ഒഴുകി പുഴയിലെ ചെളിയില്‍ പൂണ്ടു. ഇന്നലെ രാവിലെ മഞ്ഞുമ്മല്‍ ഗോഡൗണ്‍ റോഡ് കടവിന് സമീപമാണ് ബാര്‍ജറുകള്‍ കെട്ട് പൊട്ടി ഒഴുകുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ശക്തമായ മഴയെത്തുടര്‍ന്നുണ്ടായ ഒഴുക്കാണ്് ബാര്‍ജുകളുടെ കെട്ടുകള്‍ പൊട്ടാന്‍ കാരണമെന്ന് സംശയിക്കുന്നു. നാല് ബാര്‍ജുകളാണ്് ചേരാനല്ലൂര്‍ പുഴയുടെ തീരത്ത് ചണം കൊണ്ട് കെട്ടിയിരുന്നത്. ഇതില്‍ മൂന്നെണ്ണത്തിന്റെ കെട്ടുകളാണ് അഴിഞ്ഞുപോയത്. ചേരാനല്ലൂര്‍ പഞ്ചായത്തിന്റെ ഭാഗത്ത് മുട്ടാര്‍ പുഴയില്‍ ഒഴുകിനടക്കുകയായിരുന്നു. ഇതില്‍ ഒന്നാണ് ചെളിയില്‍ പൂണ്ടത്. മറ്റു രണ്ടെണ്ണം ഫാക്ടിലെ ജീവനക്കാരെത്തി കെട്ടിയിട്ടു. ഐലന്റില്‍ നിന്നും ഫാക്ടിലേക്കു ദ്രാവക അമോണിയ കൊണ്ടുവരുന്നതിന് ഉപയോഗിച്ചിരുന്ന നാല് ബാര്‍ജുകളാണ് 2004ല്‍ കടവില്‍ കെട്ടിയിട്ടത്. അമോണിയ കൊണ്ടുവരുന്നതിന് കരാര്‍ എടുത്തിരുന്ന മുംബൈ കമ്പനിയുമായുണ്ടായ കരാര്‍ റദ്ദാക്കിയതിനെത്തുടര്‍ന്നാണ് ബാര്‍ജുകള്‍ മുട്ടാര്‍ പുഴയില്‍ ചണം ഉപയോഗിച്ചു കെട്ടിയിരുന്നത്. പിന്നീട് കേസുകള്‍ നടക്കുകയും ഇത് അനന്തമായി നീണ്ടുപോവുകയുമാണ് ചെയ്തത്. പതിമൂന്ന് വര്‍ഷക്കാലമായി കെട്ടിയിട്ടിരിക്കുന്ന ബാര്‍ജുകളാണ് ഇന്നലെയുണ്ടായ ശക്തമായ ഒഴുക്കിനെത്തുടര്‍ന്ന് പൊട്ടിയൊഴുകിയത്. സംഭവസ്ഥലത്ത് ഫയര്‍ഫോഴ്‌സ് എത്തിയെങ്കിലും കേസുള്ളതിനാല്‍ തങ്ങള്‍ക്കൊന്നും ചെയ്യാനില്ലെന്ന് അവര്‍ അറിയിക്കുകയായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക