|    Feb 26 Sun, 2017 6:32 pm
FLASH NEWS

മുട്ടാര്‍ പുഴയിലെ മലിനീകരണം; മനുഷ്യാവകാശ കമ്മീഷന് പരാതി

Published : 17th November 2016 | Posted By: SMR

കളമശ്ശേരി: മുട്ടാര്‍പുഴയും കുളങ്ങളും തോടുകളും മലിനീകരണംമൂലം സുപ്രീം കോടതി ഇടപെട്ട് ഏലൂര്‍ നഗരസഭയിലെ 1,2,3,4,5,6,28,30,31 എന്നീ വാര്‍ഡുകളിലെ ജനങ്ങള്‍ക്ക് വിതരണം ചെയ്യുന്ന സൗജന്യ കുടിവെള്ളത്തില്‍ അസഹനീയമായ ദൂര്‍ഗന്ധവും നിറംമാറ്റവും മൂലം ഉപയോഗിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ്. ഇതിനെതിരേ നിരവധി തവണ പരാതിപ്പെട്ടിട്ടും നടപടി സ്വീകരിക്കാതെ വന്നതിനെത്തുടര്‍ന്നാണ് ജില്ലാ കലക്ടറേയും പിസിബി ചെയര്‍മാനെയും കേരള വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍, കേരള വാട്ടര്‍ അതോറിറ്റി അസി. എന്‍ജിനീയര്‍ കളമശ്ശേരി, ഏലൂര്‍ നഗരസഭ സെക്രട്ടറി, കളമശ്ശേരി നഗരസഭ സെക്രട്ടറി ഉള്‍പെടെ ഒമ്പതു പേര്‍ എതിര്‍കക്ഷികളായി ഏലൂര്‍ സ്വദേശി പൗലോസ് മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി. ഈ വാര്‍ഡുകളിലെ ജനങ്ങള്‍ക്ക് എഫ്എസിടിയുടെ കുടിവെള്ള പ്ലാന്റില്‍നിന്നുമാണ് വെള്ളം വിതരണംചെയ്യുന്നത്. എന്നാല്‍ ഈ വെള്ളത്തിലേക്ക് കളമശ്ശേരി നഗരസഭയുടെ മാലിന്യകേന്ദ്രത്തില്‍നിന്നും നഗരസഭ മാര്‍ക്കറ്റില്‍നിന്നും സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തില്‍നിന്നും മറ്റും ഒഴുകിയെത്തുന്ന മലിനജലം ഒഴുകുന്നത് ഫാക്ട് സൗജന്യമായി കുടിവെള്ളം നല്‍കുന്ന പമ്പിങ് സ്റ്റേഷന് 750 മീറ്റര്‍ അകലെയാണ് സ്ഥിതിചെയ്യുന്നത്. ഈ മലിനജലമാണ് ഫാക്ട് പമ്പ് ചെയ്ത് ജനങ്ങള്‍ക്ക് നല്‍കിക്കൊണ്ടിരിക്കുന്നതെന്ന് പൗലോസ് മനുഷ്യാവകാശ കമ്മീഷന് നല്‍കിയ പരാതിയില്‍പറയുന്നു. സൗജന്യമായി വിതരണംചെയ്യുന്ന വെള്ളം ജനങ്ങള്‍ക്ക് കുടിക്കാന്‍ കഴിയാത്തവിധം ദുര്‍ഗന്ധവും നിറംമാറ്റവും ഉണ്ടെന്ന് പരാതിയില്‍ പറയുന്നു. വര്‍ഷങ്ങളായി കുഞ്ഞുങ്ങള്‍ക്കും രോഗികള്‍ക്കും കുപ്പിവെള്ളത്തെയാണ് ആശ്രയിക്കേണ്ടിവരുന്നതെന്ന് പരാതിയില്‍ പറഞ്ഞു. സംഭവം സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ക്ക് നിരവധി പരാതി നല്‍കിയിട്ടും യാതൊരുനടപടിയും ഉണ്ടായിട്ടില്ലെന്ന് പരാതിയില്‍ പറയുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day