|    Nov 14 Wed, 2018 11:00 am
FLASH NEWS

മുട്ടയിട്ട് കടന്നുകളയുന്ന കുയിലുകള്‍ക്കിടയില്‍ ‘സത്യസന്ധരും’

Published : 18th June 2017 | Posted By: fsq

 

രാജകുമാരി: കാക്കയെ കബിളിപ്പിച്ചു കാക്ക കൂട്ടില്‍ മുട്ടയിട്ടു കടന്നു കളയുന്ന കള്ളിക്കുയിലുകളുടെ കുടുംബത്തില്‍ കൂട് കൂട്ടി മുട്ടകള്‍ക്ക് അടയിരുന്നു കുഞ്ഞുങ്ങളെ വിരിയിക്കുന്ന സത്യസന്ധരും ഉണ്ടെന്ന് കാണിച്ചു തരുകയാണ് നീലക്കുയില്‍. രാജകുമാരി തറപ്പേല്‍ ബാബുവിന്റെ വീട്ടിലെ കാര്‍പോര്‍ച്ചിനുള്ളിലാണ് കുയിലും മൂന്ന് കുഞ്ഞുങ്ങളും അടങ്ങുന്ന കുടുംബം സന്തോഷത്തോടെ കഴിയുന്നത്. രണ്ടു മാസങ്ങള്‍ക്കു മുന്‍പാണ് രണ്ടു നീലക്കുയിലുകള്‍ ബാബുവിന്റെ വീട്ടില്‍ വിരുന്നുകാരായി എത്തിയത്.തുടര്‍ന്ന് വീടിന്റെ കാര്‍പോര്‍ച്ചില്‍ കൂട് കൂട്ടി താമസവും ആരംഭിച്ചു.നിലവില്‍ അച്ഛനും അമ്മയും മൂന്ന് കുഞ്ഞുങ്ങളും അടങ്ങുന്ന കുടുംബം സന്തോഷത്തോടെ ഇവിടെ താമസിച്ചു വരുകയാണ് രാവിലെ കുയിലിന്റെ മധുരമായ പാട്ട് കേട്ടാണ് ബാബും കുടുംബവും ഉണരുന്നത്.കേരളത്തില്‍ സഹ്യപര്‍വ്വത നിരകളില്‍ മാത്രം കണ്ട് വരുന്ന ഇനമാണിത്.അടുത്ത കാലങ്ങളില്‍ കര്‍ണ്ണാടകയിലെ വനപ്രദേശങ്ങളിലും ഇവയെ കണ്ടെത്തിട്ടുണ്ട്.ആണ്‍ പെണ്‍ വിത്യാസം ഇല്ലാതെ രണ്ടാളും അടയിരിക്കുമെന്നാണ് വീട്ടുകാര്‍ പറയുന്നത്.കര്‍ഷകരുടെ മിത്രമായ ഇവ ചെറുപ്രാണികളെയും കൃഷിയെ ആക്രമിക്കുന്ന കിടങ്ങളെയും മള്‍ബറി ഇനത്തിപ്പെട്ട പഴങ്ങളുമാണ് ഭക്ഷിക്കുന്നത്.ചിലസമയങ്ങളില്‍ ദേശാടനവും നടത്താറുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss