|    Sep 24 Sun, 2017 10:52 pm
FLASH NEWS

മുട്ടയിടാത്ത കോഴികളെ നല്‍കി തട്ടിപ്പ് നടത്തുന്ന സംഘം സജീവം

Published : 1st August 2016 | Posted By: SMR

പാലക്കാട്: വേലിക്കാട്, കല്ലടിക്കോട്, കരിമ്പ, കുത്തനൂര്‍, കുഴല്‍മന്ദം, കോട്ടായി എന്നീ ഗ്രാമീണ മേഖലകളിലാണ് മുട്ടയിടാത്ത കോഴികളെ നല്‍കി തട്ടിപ്പ് നടത്തുന്ന സംഘം സജീവമായിരിക്കുന്നത്.
ഈ മേഖലകളില്‍ പണം വാങ്ങി തട്ടിപ്പിനിരയായത് 300ലേറെ സ്ത്രീകള്‍. അംഗങ്ങളുടെ പേരില്‍ ബാങ്ക് ലോണ്‍ എടുത്ത് കോഴികളെ വിതരണം ചെയ്തത് വഴി 50 ലക്ഷത്തിലധികം രൂപയുടെ തട്ടിപ്പാണ് സ്വകാര്യ ഏജന്‍സി നടത്തിയത്. ഒരു ഇരുമ്പ്കൂടും 25 മുട്ടക്കോഴികളുമാണ് ഏജന്‍സി നല്‍കിയത് മാസാമാസം ഇവയ്ക്കുള്ള തീറ്റ നല്‍കും.
ഒരു കോഴിമുട്ടയ്ക്ക് അഞ്ച് രൂപ വിലയില്‍ ഏജന്‍സി വാങ്ങുമെന്നും കോഴിക്ക് ഇന്‍ഷൂറന്‍സും ലഭിക്കുമെന്നും വാഗ്ദാനം ചെയ്തിരുന്നു. സമ്പൂര്‍ണ മുട്ട ഗ്രാമം പദ്ധതിക്ക് കീഴില്‍ പാലക്കാട് കരിമ്പ പഞ്ചായത്തിലെ സ്ത്രീകളെ പത്ത് പേരടങ്ങുന്ന പല ഗ്രൂപ്പുകളായി തിരിച്ച് ഇവരുടെ പേരില്‍ ഭാരത് സേവ സമാജ് എന്ന ഏജന്‍സിയാണ് സഹകരണ ബേങ്കില്‍ നിന്ന്  ലോണ്‍ എടുത്ത് പദ്ധതി നടപ്പിലാക്കിയത്.
കോഴികള്‍ക്ക് തീറ്റക്ക് തന്നെ മാസം ആയിരം രൂപ ചെലവ് വരും. ഇറച്ചിക്കോഴി ആയിട്ടുപോലും പക്ഷേ ഇവയെ ആര്‍ക്കും വേണ്ട. പലവീടുകളിലും കോഴികള്‍ ചത്തു പോയി കൂടുമാത്രം ബാക്കിയായി. പക്ഷേ ലോണും പലിശയും ഇപ്പോഴും അടയ്ക്കണം.   കരിമ്പ പഞ്ചായത്തിലെ വീട്ടമ്മമാരായ നൂറുകണക്കിന് സ്ത്രീകളാണ് ഇങ്ങനെ മുട്ടയിടാത്ത മുട്ടക്കോഴികള്‍ മൂലം ദുരിതത്തിലായിരിക്കുന്നത്. കാശ് കൊടുത്ത് വാങ്ങിയ കോഴികള്‍ പലതും ചത്തെങ്കിലും ശേഷിക്കുന്ന  മുട്ടയിടാത്ത കോഴികള്‍ എന്ന് മുട്ട ഇടുമെന്ന് പ്രതീക്ഷയില്‍ കണ്ണും നട്ടിരിക്കുകയാണ് വഞ്ചിതരായ വീട്ടമ്മമാര്‍.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക