|    Jan 16 Mon, 2017 8:30 pm
FLASH NEWS

മുട്ടത്തൊടി ബാങ്കിലെ മുക്കുപണ്ട പണയ തട്ടിപ്പ്: അന്വേഷണം പ്രത്യേക സംഘത്തെ ഏല്‍പ്പിക്കണം; ഭരണസമിതി കോടതിയെ സമീപിക്കുന്നു

Published : 2nd July 2016 | Posted By: SMR

ചെര്‍ക്കള: മുട്ടത്തൊടി സര്‍വീസ് സഹകരണ ബാങ്കിന്റെ നായന്മാര്‍മൂല ബ്രാഞ്ചിലും വിദ്യാനഗര്‍ സായാഹ്ന ശാഖയിലും മുക്കുപണ്ടം പണയംവച്ച് 4.09 കോടി രൂപ തട്ടിയെടുത്ത കേസിന്റെ അന്വേഷണം പ്രത്യേക സംഘത്തെ ഏല്‍പ്പിക്കണമെന്നാവശ്യപ്പെട്ട് ബാങ്ക് ഭരണസമിതി കോടതിയെ സമീപിക്കുന്നു.
നായന്മാര്‍മൂല ബ്രാഞ്ചിലും വിദ്യാനഗര്‍ ബ്രാഞ്ചിലും 44 ഓളം അക്കൗണ്ടുകളിലായി 22കിലോയിലേറെ മുക്കുപണ്ടം പണയംവച്ചാണ് തട്ടിപ്പ് നടത്തിയത്. ബാങ്ക് മാനേജര്‍, അപ്രൈസര്‍ എന്നിവരുടെ ഒത്താശയോടെയായിരുന്നു തട്ടിപ്പ്. സംഭവത്തില്‍ ബാങ്ക് സെക്രട്ടറി വിദ്യാനഗര്‍ പോലിസില്‍ പരാതി നല്‍കിയെങ്കിലും കാര്യമായ തുടരന്വേഷണം നടക്കാത്ത സാഹചര്യത്തിലാണ് കോടതിയെ സമീപിക്കുന്നതെന്ന് ബാങ്ക് പ്രസിഡന്‍് ഇ അബൂബക്കര്‍ ഹാജി തേജസിനോട് പറഞ്ഞു. ബാങ്ക് ജീവനക്കാര്‍ പിടികൂടി പോലിസില്‍ ഏല്‍പ്പിച്ച നാലുപേരെ മാത്രമാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. കേസ് അട്ടിമറിക്കാന്‍ ചില ഭരണകക്ഷി നേതാക്കള്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. മുക്കുപണ്ടം പണയംവച്ച് വായ്പ എടുത്ത 12 ആളുകള്‍ 28 ലക്ഷം രൂപ ബാങ്കില്‍ തിരിച്ചടച്ചിട്ടുണ്ട്. കേസില്‍ അറസ്റ്റിലായ പ്രതി മജീദില്‍ നിന്ന് 20 ലക്ഷം രൂപയും തിരിച്ചുപിടിച്ചിട്ടുണ്ട്. മൂന്നരകോടിയിലേറെ രൂപയുടെ ആസ്തി ഇനിയും ബാങ്കിന് പിരിഞ്ഞുകിട്ടാനുണ്ട്. മറ്റു പ്രതികളെല്ലാം നാട്ടില്‍ വിലസുന്നുണ്ടെന്ന് ബാങ്ക് അധികൃതര്‍ പറയുന്നു. എന്നാല്‍ പോലിസ് ഇവരെ അറസ്റ്റ് ചെയ്യാനോ തുടര്‍ നടപടികള്‍ സ്വീകരിക്കാനോ തയ്യാറാവുന്നില്ല. കേസിലെ പ്രതിയായ ആദൂര്‍ കുണ്ടാറിലെ ഹാരിസ് സഖാഫിയുടെ പ്രേരണയാല്‍ 15ഓളം സ്ത്രീകള്‍ മുക്കുപണ്ടം പണയംവച്ചിട്ടുണ്ട്. ഹാരിസ് സഖാഫിയുടെ സഹ പ്രവര്‍ത്തകരായ ചില പണ്ഡിതരും കേസില്‍ പ്രതികളാണ്. എന്നിട്ടും പോലിസ് ശക്തമായ നടപടി സ്വീകരിക്കാത്തത് ബാങ്ക് അധികൃതരെ കുഴക്കുന്നുണ്ട്. അന്വേഷണം മറ്റു ഏജന്‍സികളെ ഏല്‍പ്പിക്കണമെന്നാവശ്യപ്പെട്ട് ഭരണസമിതി എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ മുഖാന്തിരം മുഖ്യമന്ത്രിക്ക് നിവേദനവും നല്‍കിയിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 37 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക