|    Dec 17 Mon, 2018 12:40 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

മുട്ടക്കോഴികള്‍ക്ക് നേരെയുള്ള ക്രൂരത; നിയമ കമ്മീഷന്‍ ശുപാര്‍ശ നടപ്പാക്കണമെന്ന് കേന്ദ്രത്തിന് കോടതി നിര്‍ദേശം

Published : 31st August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: മുട്ടക്കോഴികള്‍ക്ക് നേരെയുള്ള ക്രൂരതകളില്‍ നിന്ന് അവയെ സംരക്ഷിക്കുന്നതിനായി ദേശീയ നിയമ കമ്മീഷന്‍ പുറപ്പെടുവിച്ച ശുപാര്‍ശകള്‍ നടപ്പാക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി. വിഷയത്തില്‍ കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ പ്രതികരണവും കോടതി ആരാഞ്ഞിട്ടുണ്ട്. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ എന്തെങ്കിലും ഇടക്കാല ക്രമീകരണങ്ങള്‍ എടുത്തിട്ടുണ്ടോ ഇല്ലയോ എന്ന കാര്യം കോടതിയെ അറിയിക്കണമെന്നും ജസ്റ്റിസ് വി കാമേശ്വര്‍ റാവുവിന്റെ ഏകാംഗ ബെഞ്ച് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇന്ത്യയിലെ 40 കോടിയോളം വരുന്ന മുട്ടക്കോഴികള്‍ക്ക് നേരെയുള്ള ക്രൂരത സംബന്ധിച്ച ഹരജി പരിഗണിക്കവെയാണ് കോടതിയുടെ നടപടി. അവയുടെ ഉല്‍പാദന ജീവിതകാലം മുഴുവന്‍ അടച്ചിട്ട ബാറ്ററി കൂടുകളില്‍ കഴിയുന്നതിലെ ആശങ്കയുമായാണ് ഹരജിക്കാരന്‍ കോടതിയെ സമീപിച്ചത്. ബാറ്ററി കൂടുകള്‍ക്ക് ബദല്‍ സംവിധാനം വേണമെന്നാണ് ഹരജിക്കാരന്റെ ആവശ്യം. കോഴികളെ ബാറ്ററി കൂടുകളില്‍ പാര്‍പ്പിക്കുന്നത് ക്രൂരതയും 1960ലെ മൃഗങ്ങള്‍ക്ക് നേരെ നടക്കുന്ന ക്രൂരതകള്‍ തടയല്‍ നിയമത്തിലെ ചട്ടം 3,11(1)(ഇ) പ്രകാരം അന്തസ്സിനുള്ള അവകാശം ഉറപ്പുനല്‍കുന്ന അഞ്ചു സ്വാതന്ത്ര്യങ്ങള്‍ ലഘിക്കുകയും ഭരണഘടനയിലെ അനുച്ഛേദം 21, 51എ(ജി) എന്നിവയുടെ ലംഘനവുമാണെന്നാണ് ഹരജിയില്‍ ചൂണ്ടിക്കാണിക്കുന്നത്. ഇപ്പോഴത്തെ ബാറ്ററി സംവിധാനത്തിലുള്ള കൂടുകളില്‍ കോഴികള്‍ക്ക് ചലിക്കാന്‍ സാധിക്കില്ലെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss