|    Dec 10 Mon, 2018 11:41 am
FLASH NEWS
Home   >  National   >  

മുട്ടക്കറി നല്‍കിയില്ല; ഭാര്യയെ യുവാവ് വെടിവച്ചു കൊന്നു

Published : 15th July 2018 | Posted By: sruthi srt

ഷാജഹാന്‍പൂര്‍: മദ്യലഹരിയില്‍ വീട്ടിലെത്തിയ യുവാവിന് മുട്ടക്കറി പാകം ചെയ്തു നല്‍കാത്തതിന് ഭാര്യയെ വെടിവച്ചു കൊന്നു. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂറിലെ ദേവദാസ് ഗ്രാമത്തിലാണ് സംഭവം. മദ്യലഹരിയിലായിരുന്ന നവനീതാണ് (33) തന്റെ ഭാര്യയായ മങ്കേഷ് ശുക്ലയെ (30) കൊലപ്പെടുത്തിയത്.

മദ്യലഹരിയില്‍ വീട്ടിലെത്തിയ നവനീത് തനിക്ക് മുട്ടക്കറി വേണമെന്ന് ഭാര്യയെ അറിയിക്കുകയായിരുന്നു. എന്നാല്‍ മങ്കേഷ് ഇതിന് തയ്യാറായില്ല. തുടര്‍ന്ന് ഏറെ നേരത്തെ തര്‍ക്കത്തിന് ശേഷം പുറത്തേക്ക് പോയ നവനീത് പിതാവിന്റെ കൈത്തോക്കുമായി തിരികെ എത്തി വെടിയുതിര്‍ക്കുകയായിരുന്നു. പരിക്കേറ്റ യുവതി ആശുപത്രിയില്‍ എത്തിക്കുന്നതിന് മുമ്പ് തന്നെ മരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss